'യുദ്ധസമാനമായ' സാഹചര്യം ഇറാൻ നേരിടുന്നു: സദ്ദാമിനെപ്പോലെ ട്രംപിനെയും നേരിടും; റൂഹാനി

By Sooraj Surendran.06 11 2018

imran-azhar

 

 

ടെഹ്‌റാൻ: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടികൾക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനിയൻ പ്രസിഡന്റ് ഹസൻ റൂഹാനി പ്രതികരിച്ചു. ബറാക് ഒബാമ യു എസ് പ്രസിഡന്റ് ആയിരുന്നപ്പോൾ ഇറാന് നൽകിയ എല്ലാ സാമ്പത്തിക സഹായങ്ങളും ട്രംപ് ഏർപ്പെടുത്തിയ ഉപരോധത്തോടെ ഇല്ലാതായി. എന്നാൽ ഒരു ഉപരോധത്തിനും നമ്മെ തളർത്താനാകില്ലെന്നും ഇറാൻ ഇന്ന് എണ്ണ വിൽക്കുന്നുണ്ട്, നാളെയും അതു തുടരും. ഒരു സംശയവും വേണ്ട എന്ന് റൂഹാനി പ്രതികരിച്ചു. ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാർഗമാണ് ഇന്ധന കയറ്റുമതി. ഇതിനാണ് ട്രംപ് തടയിട്ടത്. ‘ഇന്നലെ നമുക്കു മുന്നിൽ സദ്ദാം ഹുസൈനായിരുന്നു. ഇന്ന് അതു ഡോണൾഡ് ട്രംപാണ്. രണ്ടും തമ്മിൽ വലിയ വ്യത്യാസമില്ല. ഇതിനെ നേരിട്ടു വിജയിച്ചേ മതിയാകൂ...’ റൂഹാനി പറഞ്ഞു.

OTHER SECTIONS