ഇ​റാ​ൻ-​ഇ​റാ​ക്ക് അ​തി​ർ​ത്തി ഭൂ​ക​മ്പം; മ​ര​ണ സം​ഖ്യ 540 ആ​യി

By BINDU PP .14 Nov, 2017

imran-azhar

 

 

 

ടെഹ്റാൻ: ഇറാൻ-ഇറാക്ക് അതിർത്തി മേഖലയിൽ ഞായറാഴ്ച രാത്രിയുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 540 ആയി. ദുരന്തത്തിൽ 8,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീടുകളുൾപ്പെടെ കല്ലിൻമേൽ കല്ല് ശേഷിക്കാതെ വീണടിഞ്ഞതോടെ ആയിരങ്ങൾ തെരുവിലായി. കടുത്ത ശൈത്യത്തിൽ ആളുകൾ സഹായഹസ്തം തേടുകയാണ്. തിങ്കളാഴ്ച രാത്രിയിൽ പ്രദേശത്തെ താപനില പൂജ്യത്തോട് അടുത്തു. ഭൂകമ്പമാപിനിയിൽ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഏറെ നാശമുണ്ടായത് ഇറാനിലെ പടിഞ്ഞാറൻ കെർമൻഷാ പ്രവിശ്യയിലാണ്. ഇവിടെ മാത്രം ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടമായി. പ്രദേശത്ത് സഹായം എത്തിക്കാൻ സർക്കാർ പണിപ്പെടുകയാണ്. ഭൂകമ്പബാധിത മേഖല സന്ദർശിച്ച പ്രസി ഡന്‍റ് ഹസൻ റൂഹാനി വീടു നഷ്ടപ്പെട്ടവർക്ക് വീടു നൽകുമെന്ന് പ്രഖ്യാപിച്ചു.

OTHER SECTIONS