അയർലൻഡ് വീണ്ടും സമ്പൂർണ ലോക്ക്ഡൗണിലേക്ക്

By Sooraj Surendran.20 10 2020

imran-azhar

 

 

ഡബ്ലിൻ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രഖ്യാപനം. "ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന ആറ് ആഴ്ചകളിൽ ഒന്നിച്ച് നിൽക്കുകയാണെങ്കിൽ അർഥവത്തായ രീതിയിൽ ക്രിസ്മസ് ആഘോഷിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും" മൈക്കിൾ മാർട്ടിൻ പറഞ്ഞു.

 

അതേസമയം അവശ്യ സേവന വിഭാഗത്തിലെ ജീവനക്കാർക്ക് അടച്ചിടലിൽ നിന്നും ഇളവുണ്ട്. സ്‌കൂളുകളെയും ലോക്ക്ഡൗണിൽ നിന്നും ഒഴിവാക്കി. വാഹനങ്ങളിൽ 25 ശതമാനം യാത്രക്കാർക്ക് മാത്രമേ അനുമതിയുള്ളൂ. ഇതോടെ രണ്ടാമതും സമ്പൂർണ ലോക്ക്ഡൗണിലേക്ക് നീങ്ങുന്ന ആദ്യത്തെ യൂറോപ്യൻ യൂണിയൻ രാജ്യമാണ് അയർലൻഡ്.

 

കുട്ടികളുടെയും യുവാക്കളുടെയും ഭാവി ഈ മഹാമാരിയുടെ മറ്റൊരു ഇരയാകുന്നത് അനുവദിക്കാനാകില്ലെന്നാണ് ലോക്ക്ഡൗൺ പ്രഖ്യാപനത്തിന് കാരണമായി പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ പറഞ്ഞത്.

 

 

OTHER SECTIONS