കണ്ണൂരിൽ സി.പി.എം പ്രവര്‍ത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതികള്‍ കുറ്റക്കാര്‍

By Anil.22 05 2019

imran-azhar

 

കണ്ണൂര്‍: കണ്ണൂരിൽ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിൽ കേസില്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. ഇരിട്ടി പുന്നാട് കോട്ടത്തെകുന്നിലെ യാക്കൂബാണ്(24) കൊലപാതകത്തിനിരയായത്‌. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പടെയുള്ള 11 പ്രതികളെ കോടതി വെറുതെ വിട്ടു.

 

കീഴൂര്‍ മീത്തലെപുന്നാട് ദീപംഹൗസില്‍ ശങ്കരന്‍ മാസ്റ്റര്‍ (48), അനുജന്‍ വിലങ്ങേരി മനോഹരന്‍ എന്ന മനോജ് (42), തില്ലങ്കേരി ഊര്‍പ്പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ് (38), കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍ (48), കീഴൂര്‍ പുന്നാട് കാറാട്ട്ഹൗസില്‍ പി. കാവ്യേഷ് (40) എന്നിവരെ കോടതി കുറ്റക്കാരായി കണ്ടെത്തി. ഒന്നാം പ്രതിയായ ശങ്കരന്‍ മാസ്റ്റര്‍ ആര്‍.എസ്.എസിന്റെ പ്രധാന നേതാവാണ്.

 

പുന്നാട് മായനിവാസില്‍ പന്ന്യോടന്‍ ജയകൃഷ്ണന്‍ (39), പുന്നോട് കുറ്റിയാന്‍ഹൗസില്‍ ദിവാകരന്‍ (59), കോട്ടത്തെക്കുന്ന് സിന്ധുനിലയത്തില്‍ എസ്.ടി സുരേഷ് (48), അനുജന്‍ എസ്. ടി സജീഷ് (37), കീഴൂര്‍ പാറേങ്ങാട്ടെ പള്ളിആശാരിവീട്ടില്‍ പി.കെ പവിത്രന്‍ എന്ന ആശാരി പവി (48), തില്ലങ്കേരി കാരക്കുന്നുമ്മല്‍വീട്ടില്‍ കെ.കെ പപ്പന്‍ എന്ന പത്മനാഭന്‍ എന്ന പത്മജന്‍ (36), കീഴൂര്‍ ഇല്ലത്ത്മൂലയിലെ പുത്തന്‍വീട്ടില്‍ മാവില ഹരീന്ദ്രന്‍ (56), കല്ലങ്ങോട്ടെ ചാത്തോത്ത് വീട്ടില്‍ കൊഴുക്കുന്നോന്‍ സജീഷ് (36), പാറേങ്ങാട്ടെ അജിഷ നിവാസില്‍ വള്ളികുഞ്ഞിരാമന്‍ (57), കീഴൂരിലെ തൂഫാന്‍ ബാബു എന്ന കെ .വി ബാബു (38) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

 

2006 ജൂണ്‍ 13നാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ സാംസാരിച്ച് നിൽക്കുമ്പോൾ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതിൽ വത്സന്‍ തിലങ്കേരിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. കേസില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പ്രതികള്‍ക്ക് വേണ്ടി കോടതിയിൽ ഹാജരായിരുന്നു.

 

 

OTHER SECTIONS