ഇര്‍മ ചുഴലിക്കൊടുങ്കാറ്റ്: ഫ്‌ളോറിഡയില്‍ വന്‍ നാശനഷ്ടം

By BINDU PP.12 Sep, 2017

imran-azhar

 

 

 

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ആഞ്ഞടിച്ച ഇര്‍മ ചുഴലിക്കൊടുങ്കാറ്റില്‍ ജനജീവിതം ദുസഹമായി. ഇര്‍മയുടെ പ്രഹരമേറ്റ് തകര്‍ന്നിരിക്കുകയാണ് ഫ്‌ളോറിഡ നഗരം. റോഡുകളെല്ലാം വെള്ളത്തിനടിയിലാകുകയും, മിക്കയിടങ്ങളിലും വൈദ്യുതിബന്ധം നഷ്ടപ്പെടുകയും ചെയ്തു. തുടര്‍ച്ചയായ നാശനഷ്ടങ്ങളുള്ളതിനാല്‍ പ്രദേശത്ത് സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കി.നാലുപേരാണ് ഫ്‌ളോറിഡയില്‍ മരിച്ചത്. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ നാശനഷ്ടങ്ങള്‍ക്കാണ് ഇര്‍മ ചുഴലിക്കാറ്റ് വഴിവെച്ചിരിക്കുന്നത്. അതേസമയം ഇര്‍മ യുടെ പ്രഹരം കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

OTHER SECTIONS