ഇ​റോം ശ​ർ​മി​ളയ്ക്ക് ഇരട്ടക്കുട്ടികൾ, ചിത്രങ്ങൾ പുറത്തുവിട്ടു

By Sooraj Surendran .15 05 2019

imran-azhar

 

 

ബംഗളൂരു: മാതൃദിനത്തിൽ അമ്മയായ ഇറോം ശർമിളയുടെ ഇരട്ട പെൺകുട്ടികളുടെ ചിത്രം പുറത്തുവിട്ടു. ക്ലൗഡ് നയന്‍ ആശുപത്രിയാണ് ചിത്രം പുറത്തുവിട്ടത്. 2017–ലാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടീഞ്ഞോയുമായി ഇറോം വിവാഹിതയാകുന്നത്. ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരുവർക്കും കുഞ്ഞ് ജനിക്കുന്നത്. നിക്സ് സഖി, ഓട്ടം ടാര എന്നിങ്ങനെയാണ് ഇരട്ടക്കുട്ടികളുടെ പേരുകൾ. പ്രസവശേഷം അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. 46ആം വയസിലാണ് ഇറോം ശർമിള അമ്മയാകുന്നത്. കൊടൈക്കനാലിലാണ് ഇറോം ശർമിള കുടുംബമായി സ്ഥിരതാമസം. അഫ്‌സ്പ നിയമത്തിനെതിരെ 16 വർഷം നിരാഹാര സമരം നടത്തിയാണ് ഇറോം ശർമിള ലോക ശ്രെദ്ധ നേടുന്നത്.

OTHER SECTIONS