മസൂദ് അസര്‍ മരിച്ചതായി അഭ്യൂഹം, സ്ഥിരീകരിക്കാതെ പാക് സൈന്യം

By anju.03 03 2019

imran-azhar


ന്യൂഡല്‍ഹി: ഇന്ത്യ തേടുന്ന കൊടുംഭീകരനും ജെയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കരളില്‍ അര്‍ബുദ ബാധയുണ്ടായിരുന്നതായും ശനിയാഴ്ച അസര്‍ മരിച്ചുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ പാക്കിസ്ഥാന്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

 

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നിരന്തരം ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് മരണ വാര്‍ത്ത പുറത്തുവരുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും പുറത്തുവന്നിട്ടില്ല. പാക് സൈന്യം ഉടന്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് സിഎന്‍എന്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 


ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് മസൂദ് അസര്‍. നേരത്തെ, അസറിനെ ഇന്ത്യ പിടികൂടി ജയിലില്‍ അടച്ചതാണ്. എന്നാല്‍, കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രികരെ മോചിപ്പിക്കാന്‍വേണ്ടി 1999 ഡിസംബര്‍ 31ന് ഇയാളെ വിട്ടയയ്‌ക്കേണ്ടിവന്നു.

 

OTHER SECTIONS