കശ്മീരില്‍ വിഘടനവാദ ഗ്രൂപ്പിന് രൂപം നല്‍കി; പുതിയ നീക്കവുമായി പാക് ചാരസംഘടന

By mathew.12 06 2019

imran-azhar

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പാകിസ്ഥാന്‍ പുതിയ വിഘടനവാദി ഗ്രൂപ്പിന് രൂപം നല്‍കിയതായി റിപ്പോര്‍ട്ട്. പാക് ചാരസംഘടനയായ ഐഎസ്ഐയാണ് ലഷ്‌കര്‍ ഇ തോയ്ബയിലെ ഭീകരരെയും പഴയ വിഘടനവാദി ഗ്രൂപ്പുകളിലെ ചിലരെയും കൂട്ടിച്ചേര്‍ത്ത് പുതിയ ഗ്രൂപ്പിന് രൂപം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ലഷ്‌കര്‍ ഇ തോയ്ബയിലെ മുന്‍ ഭീകരനായ ഇര്‍ഷാദ് അഹമ്മജദ് മാലിക് ആണ് പുതിയ ഗ്രൂപ്പിന്റെ തലവനെന്നും സീ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നവരെ കണ്ടെത്തി പിടികൂടാനുള്ള നടപടികള്‍ എന്‍ഐഎ, ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടപ്പിലാക്കിയിരുന്നു. കശ്മീരിലെ ഭീകരര്‍ക്ക് ആവശ്യമായ ഫണ്ട് ലഭിക്കാതിരിക്കാന്‍ ഇത് കാരണമായി. നടപടികള്‍ കടുപ്പിച്ചതോടെ ഭീകരവാദികളെ നേരിടുന്നതിന് സുരക്ഷാ സേനയ്ക്ക് സാഹചര്യങ്ങള്‍ അനുകൂലമായി.

ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിലവിലുള്ള വിഘടനവാദികളില്‍ പ്രമുഖര്‍ അറസ്റ്റിലായിരുന്നു. ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ വിഘടനവാദ ഗ്രൂപ്പിന് പാകിസ്താന്‍ രൂപം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

OTHER SECTIONS