ഇസ്ലാമോഫോബിയക്കെതിരെ പാരിസിൽ മാർച്ച്

By Chithra.11 11 2019

imran-azhar

 

പാരിസ് : ഇസ്ലാമോഫോബിയക്കെതിരെ പ്രതിഷേധവുമായി പതിനായിരക്കണക്കിന് ആളുകൾ പാരിസിൽ മാർച്ച് നടത്തി. മുസ്ലിങ്ങൾക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്.

 

സിറ്റി ഓഫ് ബയോണിലാണ് മാർച്ച് നടത്തിയത്. പരമ്പരാഗത മുസ്ലിം വേഷത്തിലാണ് മാർച്ചിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളും എത്തിയത്. കളക്ടീവ് എഗെനസ്റ്റ് ഇസ്ലാമോഫോബിയ ഇന്‍ ഫ്രാന്‍സ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് ആണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

 

പരമ്പരാഗത മുസ്ലിം വേഷത്തിലെത്തുന്ന ആളുകളെ പൊതുജനങ്ങൾ മുൻവിധികളോടെ സമീപിക്കുന്നതിനെതിരെ പ്ലക്കാർഡുകളുമായാണ് പലരും മാർച്ചിൽ പങ്കെടുത്തത്.

OTHER SECTIONS