പാകിസ്ഥാന്‍ ഇന്ത്യ സംഘര്‍ഷത്തില്‍ ഇസ്രായേലിന്റെ താത്പര്യം

By online desk.01 09 2019

imran-azhar

 

കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഇന്ത്യന്‍ഭരണഘടനയുടെ അനുച്‌ഛേദം 370 റദ്ദാക്കിയതിന്റെ പേരില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരിക്കല്‍കൂടി പരിപൂര്‍ണയുദ്ധത്തിന്റെ വക്കത്തെത്തി നില്‍ക്കുകയാണ്. ഇസ്‌ലാമിക രാജ്യങ്ങളുടെ് ആണവ ശേഷിയെ തകര്‍ക്കണമെന്ന ലക്ഷ്യമുളള ഇസ്രായേലിന്റെ ഇന്ത്യയുമായുള്ള സൈനിക ഇടപാടുകള്‍ ഈ സാഹചര്യത്തില്‍ നിര്‍ണ്ണായകമാണ്.



ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഇന്ത്യാ-പാക്ക് സൈനികാക്രമണത്തില്‍ ഇസ്രായേല്‍ പങ്കെടുത്തിരുന്നുവെന്നാണ്' രാഷ്ട്രീയ ചിന്തകനായ ഡോ. ഷാഹിദ് മസൂദ് പറയുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ ഒരു എയര്‍ക്രാഫ്റ്റ് പാക്കിസ്ഥാന്‍ വെടി വച്ചിടുകയും കസ്റ്റഡിയിലെടുത്ത പൈലറ്റിനെ സൗഹാര്‍ദ്ദപരമായി ഇന്ത്യയ്ക്ക് തിരികെ നല്‍കുകയും ചെയ്തിരുന്നു. അന്ന് ഒരു ഇസ്രായേലി പൈലറ്റും പാക് പിടിയിലായിരുന്നതായി പറയുന്നുണ്ട്. പാകസ്ഥാനെതിരായ ഇന്ത്യയുടെ നീക്കത്തില്‍ ഇസ്രായേല്‍ സഹകരിക്കുന്നത് ആദ്യമല്ല.

 

ഇസ്ലാമാബാദിനടുത്തുള്ള കഹുതയിലെ പാക്കിസ്ഥാന്റെ ആണവ സജ്ജീകരണങ്ങളെ ആക്രമിക്കാന്‍ ഇന്ത്യയും ഇസ്രായേലും 1980-81ല്‍ പദ്ധതിയിട്ടിരുന്നതായി ഡോ. ഷാഹിദ് മസൂദ് പറഞ്ഞു. അത് നടപ്പാക്കന്‍ കഴിയാതിരുന്നത് ഇസ്രായേലിനെ ഇന്നും അലട്ടുന്നു.



പാക്കിസ്ഥാന്റെ, മണിക്കൂറില്‍ 2750 കിലോമീറ്റര്‍ പരിധിയുളള ഷഹീന്‍ മൂന്ന് എന്ന മിസൈലിന് 13 മിനിറ്റുകള്‍ക്കുള്ളില്‍ ഇസ്രായേലില്‍ എത്തിച്ചേരാന്‍ സാധിക്കുമായിരുന്നുവെന്നത് വീണ്ടും ആക്രമിക്കാനുളള അവരുടെ ആഗ്രഹത്തിന് തടസമാകുന്നു. ഏതൊരു ഇസ്രായേലി നഗരത്തെയും ആക്രമിക്കാന്‍ കഴിവുള്ള ഏക രാജ്യം കൂടിയാണ് പാക്കിസ്ഥാന്‍. അതാണ് പാകസ്ഥാന് എതിരെയുള്ള ഇന്ത്യയുടെ നീക്കങ്ങളിലുള്ള ഇസ്രായേലിന്റെ താത്പര്യം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത്. കഹുത തകര്‍ന്നു കാണണമെന്ന് ഇന്ത്യ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ വ്യോമസേനയില്‍ നിന്നുള്ള പ്രതികാര നടപടികളെ അഭിമുഖീകരിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. ഇസ്രായേലാകട്ടെ ഇത്തരമൊരു ദൗത്യത്തിന്റെ മൊത്തം ഉത്തരവാദിത്വവും ഒറ്റക്ക് അഭിമുഖീകരിക്കാതിരിക്കാന്‍ ഒരു ഇന്തോ-ഇസ്രയേല്‍ സംയുക്ത ആക്രമണമായിരുന്നു ആഗ്രഹിച്ചിരുന്നത്.

 

ഇസ്രയേലി നയതന്ത്രബന്ധം

 

ഇന്ത്യ-ഇസ്രയേല്‍ രാജ്യങ്ങള്‍ തമ്മില്‍ 1992ല്‍ നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടതിനെ തുടര്‍ന്ന് സൈനിക, ഇന്റലിജന്‍സ് മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണം വര്‍ദ്ധിച്ചിട്ടുണ്ട്. നരേന്ദ്രമോദി ആദ്യ തവണ പ്രധാനമന്ത്രിയായ ശേഷം 2017 ജൂലായില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുകയുണ്ടായി. ഇരുരാജ്യങ്ങളും തമ്മിലുള്ള 25 വര്‍ഷത്തെ നയതന്ത്രബന്ധത്തെ അടയാളപ്പെടുത്താനായിരുന്നു അത്.

 

മുമ്പ് 2014 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍് മോദിയുമായി കൂടിക്കാഴ്ച്ചനടത്തിയതിനു ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജറുസലേം പോസ്റ്റിനോട് പറഞ്ഞത്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് ''ആകാശമാണ് അതിര്' എന്നാണ്.

 

ഇന്ത്യയുടെ ദേശീയ സുരക്ഷ താല്‍പര്യങ്ങള്‍ക്ക് ഇസ്രായേലുമായുള്ള തീവ്ര സഹകരണം അനിവാര്യമാണ് എന്നാണ് ഇന്ത്യയിലെ ആഭ്യന്തര ശ്രുതി എന്നാണ് 2018 ജനുവരിയില്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിച്ചതിനെ കുറിച്ച് ന്യൂഡല്‍ഹിയിലെ ഒബ്സര്‍വെര്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ സ്ട്രാറ്റജിക് സ്റ്റഡീസ് പ്രോഗ്രാം തലവനായാ ഹര്‍ഷ് വി പന്ത് പറഞ്ഞത്.

 

2017 ഏപ്രിലില്‍ ഇരുരാജ്യങ്ങളും ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ ഒരു വ്യോമ, മിസൈല്‍ പ്രതിരോധ കരാറില്‍ ഒപ്പിടുകയുണ്ടായി. തങ്ങളുടെ ചരിത്രത്തിലെ 'ഏറ്റവും വലിയ ആയുധ കച്ചവട കരാര്‍' എന്നാണ് ഇസ്രയേല്‍ ഇതിനെ വിശേഷിപ്പിച്ചത്.

 

ഫാല്‍ക്കണ്‍ അവാക്സ് , സെര്‍ച്ചര്‍, ഹെറോണ്‍, ഹറോപ് യു.എ.വി മുതല്‍ എയ്റോസ്റ്റാറ്റ് ആന്റ് ഗ്രീന്‍ റഡാറുകള്‍, ബാരക്ക് ആന്റി മിസൈല്‍ പ്രതിരോധങ്ങള്‍, തുടങ്ങി നിരവധി ഇനത്തില്‍പ്പെട്ട മിസൈലുകളും ലേസര്‍-ഗെയ്ഡഡ് ബോംബുകളുമൊക്കെ ഇന്ത്യയ്ക്ക് സപ്ലൈ ചെയ്യുന്ന ഏറ്റവും വലിയ മൂന്നോ, നാലോ രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍.

 

നവംബര്‍ 2017ല്‍ തെക്കന്‍ ഇസ്രായേലിലെ ഉവ്ഡാ വ്യോമസേനാ ബെയ്സില്‍ നടന്ന 'ബ്ലൂ ഫ്ളാഗ്' പരിശീലന പരിപാടിയില്‍ ഇന്ത്യ ആദ്യമായി പങ്കെടുത്തു. തങ്ങളുടെ ഗരുഡ് കമാന്റോ ഫോഴ്സിനെയും ഹെര്‍ക്കുലീസ് സി-130 ജെ പ്ലെയിനും 'വീല്‍ഡ് വൈപ്പെര്‍' സൈനിക താവളത്തില്‍ നിന്ന് ഇന്ത്യ അതിലേക്കയക്കുകയുണ്ടായി. ഇന്ത്യന്‍ സ്പെഷ്യല്‍ സേനയും ഇസ്രയേല്‍ സ്പെഷ്യല്‍ സേനയും തന്ത്രപ്രധാനമായ ഒരുകൂട്ടം സംയുക്തപ്രകടനങ്ങളാണ് നടത്തിയത്. സ്ട്രാറ്റജിക് ആസ്തികളുടെ സംരക്ഷണം, നുഴഞ്ഞുകയറ്റം, ഒഴിപ്പിക്കല്‍ എന്നിവ ഇവയില്‍ പ്രധാനമാണ്.

 

'ആക്രമണത്തിലൂടെ പ്രതിരോധം' എന്ന ആപ്തവാക്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഗരുഡ് കമാന്റോയുടെ പ്രാഥമിക ദൗത്യത്തോട് ഇണങ്ങുന്നതായിരുന്നു ഇസ്രയേല്‍ വ്യോമസേനയുടെ സ്പെഷ്യല്‍ യൂണിറ്റിന് നല്‍കിയിരുന്ന ദൗത്യം. 1968 സെപ്റ്റംബറില്‍ രാമേശ്വര്‍ നാഥ് റാവോ തലവനായി ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ റോ (റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ്) സ്ഥാപിക്കുമ്പോള്‍ ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദിനെ മാതൃകയാക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി 2003ല്‍ റീഡിഫ് റിപ്പോര്‍ട്ട് ചെയ്യുണ്ട്.

 

ഇസ്രയേലും ഇന്ത്യയും തമ്മില്‍ വര്‍ദ്ധിച്ചുവന്ന സുരക്ഷാബന്ധങ്ങള്‍ പാക്കിസ്ഥാനെതിരായ ഒരു ഇന്തോ-ഇസ്രയേല്‍ സഖ്യം തന്നെ നിലനില്‍ക്കുന്നുണ്ട് എന്ന ഗൂഢാലോചന സിദ്ധാന്തങ്ങള്‍ വ്യാപിക്കാന്‍ കാരണമായി എന്ന് 2018 ഫെബ്രുവരിയില്‍ ഇസ്രയേല്‍ സൈന്യത്തില്‍ നിന്നും വിരമിച്ച കേണല്‍ ഷിമോന്‍ അറാദി എഴുതുകയുണ്ടായി.

 

ഇസ്രായേലി പ്രധാനമന്ത്രി 2018 ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചത് പാക്കിസ്ഥാനില്‍ നിന്ന് അതിശക്തമായ എതിര്‍പ്പാണ് സൃഷ്ടിച്ചത്. 'ഇസ്ലാമിനോടുള്ള ശത്രുതയുടെ അടിസ്ഥാനത്തില്‍ എത്രതന്നെ ഇന്ത്യ-ഇസ്രയേല്‍ ചങ്ങാത്തം രൂപപ്പെട്ടാലും'' പാക്കിസ്ഥാന് അതിനെ പ്രതിരോധിക്കാന്‍ കഴിയും എന്നാണ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫ് പ്രസ്താവിച്ചത്. എന്നാല്‍ വിവേകപൂര്‍വ്വമാണ് ഇസ്ലായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. 'ഞങ്ങള്‍ (ഇസ്രയേല്‍) പാക്കിസ്ഥാന്റെ ശത്രുവല്ല, പാക്കിസ്ഥാന്‍ ഞങ്ങളുടെ ശത്രുവുമാകരുത്.''

 

ഇസ്രായേല്‍-ഇന്ത്യ സുരക്ഷാബന്ധങ്ങളും ഇന്ത്യന്‍ സൈനികശക്തികളില്‍ അവ കൊണ്ടുവരുന്ന ആധുനികവല്‍ക്കരണവും തങ്ങള്‍ക്ക് അപകടം വരുത്തി വയ്ക്കുന്ന ഒന്നായാണ് പാക്കിസ്ഥാന്‍ മനസ്സിലാക്കിയത്. തെക്കേഷ്യയിലെ സാമ്പ്രദായിക ശക്തിബലാബലങ്ങളിലെ സംതുലനങ്ങളെ തകിടം മറിച്ചുകൊണ്ട് അടിസ്ഥാന സൈനിക മേഖലകളില്‍ ഇത് തങ്ങള്‍ക്ക് അപകടങ്ങള്‍ വരുത്തുമെന്ന് പാകിസ്ഥാന്‍ കരുതി.

 

''നെറ്റ്‌വര്‍ക്ക് കേന്ദ്രിതവും ഇലക്ട്രോണിക് യുദ്ധ സജ്ജീകരണങ്ങള്‍, ഇന്റലിജന്‍സ്, ആന്റ് ഇന്‍ഫര്‍മേഷന്‍ ഡോമിനന്‍സ്, ഡേ ആന്റ് നൈറ്റ് മെനുവറബിലിറ്റി, പാക്കിസ്ഥാന്റെ തന്ത്രപരമായ സൈറ്റുകള്‍ക്കും ആസ്തികള്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്ന വായുവിലൂടെയും കടലിലൂടെയുമുള്ള നീണ്ടുനില്‍ക്കുന്ന ആധുനിക ആക്രമണ സജ്ജീകരണങ്ങള്‍, പാകിസ്ഥാന്‍ മിസൈലുകളെ പ്രതിരോധിക്കാന്‍ സാധിക്കുന്നവിധം ഇന്ത്യയുടെ കഴിവു മെച്ചപ്പെടുത്തുന്ന ആന്റി ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധം എന്നിങ്ങനെ യുദ്ധരംഗത്തെ ആധുനിക വശങ്ങളില്‍ ഇന്ത്യയ്ക്ക് ഗണ്യമായ നേട്ടങ്ങള്‍ പ്രദാനം ചെയ്യാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഇപ്പോഴത്തെ സുരക്ഷയുടെ മേഖലയിലുള്ള ബന്ധങ്ങള്‍.'' അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 

ഇസ്രായേലിന്റെയും പാക്കിസ്ഥാന്റെയും സൈനികപ്രസക്തി ഇരുരാജ്യങ്ങളെ സംബന്ധിച്ചിടത്തോളവും പരസ്പരം പ്രാധാന്യമര്‍ഹിക്കുന്നതുകൊണ്ട് അവര്‍ തമ്മിലുള്ള വഷളായബന്ധം അതിന്റെ ഉച്ചസ്ഥായിയിലാണെത്തിച്ചേര്‍ന്നത്.

 

OTHER SECTIONS