പെഗാസസ് വിവാദം: എൻഎസ്ഒ ഓഫിസിൽ ഇസ്രായേൽ റെയ്ഡ്

By സൂരജ് സുരേന്ദ്രന്‍.29 07 2021

imran-azhar

 

 

ഇസ്രായേൽ: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് എൻഎസ്ഒ ഓഫിസിൽ ഇസ്രായേൽ റെയ്ഡ്. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. എൻഎസ്ഒ കമ്പനി അധികൃതർ തന്നെയാണ് വിവരം പുറത്തുവിട്ടത്.

 

അതേസമയം പെഗാസസ് പ്രോജക്റ്റിലൂടെ പുറത്ത് വന്നതെല്ലാം വ്യാജ ആരോപണങ്ങളാണെന്നാണ് കമ്പനി നൽകുന്ന വിശദീകരണം.

 

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പെഗസിസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച്, മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയുമടക്കം ഫോണുകൾ ചോർത്തിയത് ആഗോള തലത്തിൽ വിവാദമായ സാഹചര്യത്തിലാണ് ഇസ്രായേൽ വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്.

 

അതേസമയം പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഭീമഹര്‍ജി.

 

ആക്ടിവിസ്റ്റുകള്‍, അക്കാദമിക് വിദഗ്ധര്‍, അഭിഭാഷകര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ഞൂറില്‍പ്പരം പേര്‍ ഒപ്പിട്ട കത്ത് ചീഫ് ജസ്റ്റിസിന് അയച്ചു.

 

പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് വിവരങ്ങള്‍ ആരായണമെന്നും അരുണ റോയ്, അഞ്ജലി ഭരദ്വാജ് എന്നിവരടക്കം ഒപ്പിട്ട കത്തില്‍ ആവശ്യപ്പെട്ടു.

 

OTHER SECTIONS