ഐഎസ്ആര്‍ഒ ചാരക്കേസ്: നഷ്ടപരിഹാരം തേടി മറിയം റഷീദയും ഫൗസിയ ഹസ്സനും സുപ്രീം കോടതിയില്‍

By RK.22 09 2021

imran-azhar

 


ന്യൂഡല്‍ഹി: ഐ എസ് ആര്‍ ഒ ചാരകേസില്‍ നഷ്ടപരിഹാരം തേടി മറിയം റഷീദയും ഫൗസിയ ഹസ്സനും സുപ്രീം കോടതിയില്‍. കുറ്റക്കാരായ പതിനെട്ട് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് രണ്ട് കോടി രൂപ നഷ്ടപരിഹാരം ലഭിക്കണം എന്നാണ് ആവശ്യം.

 

തങ്ങളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ എസ് വിജയന് എതിരെ നിയമനടപടി വേണമെന്നും ഇരുവരും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. സിബിഐ മുഖേനെയാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്.

 

അനധികൃതമായി മൂന്ന് വര്‍ഷവും ആറ് മാസവും തടങ്കലില്‍ പാര്‍പ്പിച്ചതിനും ലൈംഗിക പീഡനത്തിനമാണ് നഷ്ടപരിഹാരം തേടിയിരിക്കുന്നത്.

 

1994 ഒക്ടോബര്‍ 13ന് ഉച്ചയ്ക്ക് രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് തിരുവന്തപുരത്തെ ഹോട്ടലില്‍ മുറിയില്‍ വച്ച് എസ് വിജയന്‍ ലൈംഗീകമായി പീഡിപ്പിച്ചത് എന്ന് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. ഇതേകുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

ഐ എസ് ആര്‍ ഒ ചാരക്കേസ് അന്വേഷിച്ച കേരള പോലീസിലേയും, ഇന്റലിജന്‍സ് ബ്യുറോയിലെയും ഉദ്യോഗസ്ഥരില്‍ നിന്ന് രണ്ട് കോടി നഷ്ടപരിഹാരം ലഭിക്കണം എന്നാണ് ഇരുവരുടെയും ആവശ്യം.

 

 

 

OTHER SECTIONS