സി.ബി.ഐ. ഉദ്യോഗസ്ഥര്‍ക്ക് നമ്പി നാരായണൻ ഏക്കറോളം ഭൂമി കൈമാറിയതെന്തിന്? ഐഎസ്ആർഒ ചാരക്കേസിൽ വീണ്ടും ദുരൂഹത

By സൂരജ് സുരേന്ദ്രൻ .24 07 2021

imran-azhar

 

 

രാജ്യത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഐഎസ്ആർഒ ചാരക്കേസിൽ വീണ്ടും ദുരൂഹത. കേസ് അന്വേഷിച്ചിരുന്ന സിപിഐയിലെ ഉദ്യോഗസ്ഥർക്ക് ഏക്കറോളം ഭൂമികൾ നമ്പി നാരായണൻ കൈമാറിയെന്ന് പറയപ്പെടുന്ന നിർണായക രേഖകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

 

1995ല്‍ സി.ബി.ഐ. ചാരക്കേസ് അന്വേഷിക്കുമ്പോള്‍ ചെന്നൈ ആസ്ഥാനമായ ദക്ഷിണമേഖലയുടെ ചീഫായിരുന്ന ഡി.ഐ.ജി.രാജേന്ദ്രനാഥ് കൗള്‍ ഉൾപ്പെടെയുള്ളവർക്ക് ഭൂമി കൈമാറിയെന്നാണ് ആരോപണം.

 

ചാരക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം മേധാവി മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ എസ്.വിജയന്‍, തമ്പി എസ്.ദുര്‍ഗാദത്ത് എന്നിവരാണ് നമ്പി നാരായണന്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ നങ്കുനേരിയില്‍ കൈമാറിയ ഭൂമിയുടെ രേഖകളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

 

അന്ന് കേസന്വേഷിച്ച സി.ബി.ഐ ഡിവൈ.എസ്.പി ഹരിവത്സന് നമ്പി നാരായണൻ ഭൂമി കൈമാറിയെന്നും കേസ് അട്ടിമറിച്ചെന്നും എസ് വിജയനും ആരോപിച്ചു.

 

അനധികൃത സ്വത്ത് സമ്പാദന കേസിൽ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അദ്ദേഹം കോടതിയിൽ ഹർജിയും സമർപ്പിച്ചിട്ടുണ്ട്.

 

ഭൂമി ഇടപാടുകൾ കൂടാതെ നമ്പി നാരായണന്‍റെ ഫോൺ രേഖകൾ, സ്വയം വിരമിക്കൽ രേഖകൾ തുടങ്ങിയവയും അന്വേഷണപരിധിയിൽ വരണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

 

OTHER SECTIONS