ഐ.എസ്.ആർ.ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം കൈമാറി

By Sooraj Surendran .11 08 2020

imran-azhar

 

 

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തനായ ശാസ്ത്രജ്ഞൻ നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരം കൈമാറി. ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് നമ്പിനാരായണന് നഷ്ടപരിഹാരമായി ലഭിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം തിരുവനന്തപുരം സബ് കോടതിയിൽ ഹർജി നൽകിയത് പിന്നാലെയാണ് മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ കമ്മിറ്റി നഷ്ടപരിഹാരം നൽകി കേസ് പിൻവലിക്കാൻ ശുപാർശ ചെയ്തത്. നഷ്ടപരിഹാരം നൽകിയതിന് പിന്നാലെ നമ്പിനാരായണൻ സമർപ്പിച്ച ഹർജി പിൻവലിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 50 ലക്ഷം രൂപയും, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അടിസ്ഥാനത്തിൽ 10 ലക്ഷം രൂപയും നഷ്ടപരിഹാരമായി ലഭിച്ചു.

 

OTHER SECTIONS