'സുഷമാ സ്വരാജ് ഇന്ത്യയിലെയും ലോകത്തുള്ള മറ്റ് സ്ത്രീകളുടെയും ചാമ്പ്യൻ'; മുൻ വിദേശ കാര്യ മന്ത്രിക്ക് ഇവാങ്ക ട്രംപിന്റെ അനുശോചനം

By Chithra.08 08 2019

imran-azhar

 

വാഷിംഗ്ടൺ : ഇന്ത്യയുടെ മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ആദരാഞ്ജലികൾ അർപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ ഇവാങ്ക ട്രംപ്.

 

തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇവാങ്ക സുഷമാ സ്വരാജിന് ആദരാഞ്ജലികൾ അർപ്പിച്ചത്. ഇന്ത്യൻ സ്ത്രീകളുടെയും ലോകാത്താകമാനം ഉള്ള സ്ത്രീകളുടെയും ചാമ്പ്യൻ എന്നാണ് ഇവാങ്ക സുഷമയെ വിശേഷിപ്പിച്ചത്.

 

"സുഷമാ സ്വരാജിന്റെ മരണത്തിലൂടെ ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത് ആത്മാർത്ഥതയുള്ള ഒരു നേതാവിനെയും സാമൂഹ്യസേവകയേയുമാണ്.

സുഷമാ സ്വരാജ് ഇന്ത്യയിലെയും ലോകത്തിലുള്ള മറ്റ് സ്ത്രീകളുടെയും ചാമ്പ്യനാണ്. അവരെ നേരിട്ട് അറിയാൻ കഴിഞ്ഞത് ഒരു അംഗീകാരമായി കരുതുന്നു." ഇതായിരുന്നു സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ ഇവാങ്ക രേഖപ്പെടുത്തിയത്. 

 

 

OTHER SECTIONS