ഐ​വ​റികോ​സ്റ്റ് പ്ര​ധാ​ന​മ​ന്ത്രി അ​മ​ദോ​വ് ഗോ​ൻ കൗ​ലി​ബ​ലി കുഴഞ്ഞുവീണു മരിച്ചു

By Sooraj Surendran.09 07 2020

imran-azhar

 

 

യമൗസുക്രോ: ഐവറികോസ്റ്റ് പ്രധാനമന്ത്രി അമദോവ് ഗോൻ കൗലിബലി (61) അന്തരിച്ചു. മന്ത്രിസഭാ യോഗത്തിന് പിന്നാലെ അദ്ദേഹം കുഴഞ്ഞുവീണു മരിക്കുകയായിരുന്നുവെന്ന് ബിബിസി അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ഒക്ടോബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൗലിബലിയെയാണ് ഭരണകക്ഷി പ്രസിഡന്റ് സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്നത്. രണ്ടുമാസത്തെ ഹൃദ്രോഗ സംബന്ധമായ ചികിത്സക്കു ശേഷം ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം രാജ്യത്തേക്ക് മടങ്ങിയെത്തിയത്. "ഐവറി കോസ്റ്റ് വികസിപ്പിക്കുന്നതിനും കെട്ടിപ്പടുക്കുന്നതിനുമുള്ള ചുമതല തുടരുന്നതിന് പ്രസിഡന്റായി ഞാൻ തിരിച്ചെത്തുന്നു" കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ പ്രധാന നഗരമായ അബിജാനിലെ വിമാനത്താവളത്തിലെത്തിയപ്പോൾ കൗലിബലി പറഞ്ഞ വാക്കുകളാണിവ.

 

OTHER SECTIONS