ചക്കവിഭവങ്ങളുമായി പ്ലാമൂട് റഷീദ്

By online desk .12 02 2019

imran-azhar

 

തിരുവനന്തപുരം: പൊങ്കാല മഹോത്സവത്തിന് വിവിധ ഭക്ഷണശാലകള്‍ ആറ്റുകാല്‍ ക്ഷേത്രനടയിലൊരുങ്ങുമെങ്കിലും ചക്ക മാത്രം കഴിക്കാന്‍ ഇവിടെ തന്നെ വരണം. ചക്ക മസാലദോശ, ചക്ക സദ്യ, ചക്ക മഞ്ചൂരി, ചക്ക മിച്ചര്‍, ചക്ക ഉള്ളിവട, പഴചക്കപ്പുഴുക്ക് , ചക്ക ബിരിയാണി, ചക്ക പഴംപൊരി എന്തിന് ചക്കക്കുരു പൊടിച്ച് പൊറോട്ട വരെ റഷീദ് ഉണ്ടാക്കും.

 

വിവിധ ഭക്ഷണമേളകളില്‍ കഴിവ് തെളിയിച്ച റഷീദ് പ്ലാമൂട് സ്വദേശിയാണ്. ഇലെ വൈകിട്ട് 5 ന് ആരംഭിച്ച ഭക്ഷണശാല ഉത്സവനാള്‍ കഴിയും വരെ രാത്രി മുഴുവന്‍ പ്രവര്‍ത്തിക്കും. വേറിട്ട രുചികളെ തേടി പോകുന്നവര്‍ക്കും ചക്ക പ്രേമികള്‍ക്കും ഇവിടെയെത്താന്‍ ആവേശം കൂടുമെന്ന് തീര്‍ച്ച. ആദ്യമായാണ് ആറ്റുകാല്‍ പൊങ്കാലയില്‍ റഷീദ് ഭക്ഷണശാല ഒരുക്കുന്നത്.

OTHER SECTIONS