ഏഴ് വര്‍ഷം നീണ്ട സൈക്കിള്‍ സവാരി; ജാക്കി ചാന്‍ പിന്നിട്ടത് 64 രാജ്യങ്ങള്‍

By mathew.19 06 2019

imran-azhar

 

തായ്‌പേയ്: യാത്രയോടുള്ള കടുത്ത പ്രണയത്താല്‍ സൈക്കിളില്‍ ലോകം ചുറ്റാന്‍ ഇറങ്ങി തിരിച്ച യുവാവ് കൗതുകമാകുന്നു. തായ്‌വാന്‍ സ്വദേശി ജാക്കി ചാന്‍ ആണ് തന്റെ ലോക സഞ്ചാരത്തിനായി സൈക്കിള്‍ തിരഞ്ഞെടുത്തത്. ഇലട്രോണിക് എന്‍ജിനിയറായ ജാക്കി ചാന്‍ ജോലി രാജിവെച്ചാണ് യാത്ര ആരംഭിച്ചത്. ഏഴ് വര്‍ഷമായി തുടരുന്ന യാത്രയില്‍ ചാന്‍ പിന്നിട്ടത് 54000 കിലോമീറ്ററാണ്. നാല്‍പ്പതുകാരനായ ചാന്‍ അമേരിക്കയും യൂറോപ്പും മിഡില്‍ ഈസ്റ്റിന്റെ ചില ഭാഗങ്ങളും ഇതിനകം തന്നെ പിന്നിട്ടു.
അടുത്തിടെ യാത്ര ചെയ്ത ജറുസലേം തന്നെ ഏറെ അത്ഭുതപ്പെടുത്തിയതായി ചാന്‍ പറയുന്നു. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ഥമായ കാലാവസ്ഥ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ ഏറെ പ്രതിസന്ധി സൃഷ്ടിച്ചത് ഗതാഗത പ്രശ്നങ്ങളാണെും ചാന്‍ പറഞ്ഞു.
നിലവില്‍ ജോര്‍ദാനില്‍ എത്തിനില്‍ക്കുന്ന ചാന്റെ അടുത്ത യാത്ര ഏഷ്യയിലേക്കാണ്. മൊബൈല്‍ ആപ്ലിക്കേഷനായ കോച്ച്സര്‍ഫിംഗ് ഉപയോഗിച്ചാണ് ചാന്‍ യാത്രചെയ്യുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 രാജ്യങ്ങള്‍ ചുറ്റിതീര്‍ക്കണം എന്നാണ് ചാന്റെ ആഗ്രഹം.

 

OTHER SECTIONS