'സ്വര്‍ണ്ണം പ്രവാസി നാട്ടില്‍ നിന്നും വരണം ,പ്രവാസികള്‍ വരണമെന്ന് നിര്‍ബന്ധമില്ല' ; പിണറായി വിജയനെ പരിഹസിച്ച് ജേക്കബ് തോമസ്

By online desk .07 07 2020

imran-azhar

 

 

തിരുവനന്തപുരം; സ്വര്‍ണ്ണക്കടത്ത് കേസുമായി് ബന്ധപ്പെട്ട് മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും വിമര്‍ശിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ്. പരിഹാസ രൂപേണ എഴുതിയ ഫേസ് ബുക്ക് പോസ്റ്റില്‍ പരോക്ഷമായാണ് പിണറായി സര്‍ക്കാരിനെ ജേക്കബ് തോമസ് വിമര്‍ശിച്ചിരിക്കുന്നത്. 'മുഖ്യ വികസനമാര്‍ഗ്ഗം' എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

 

 

 

പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പ്രവാസികള്‍ വരണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമില്ലെങ്കിലും, പ്രവാസി നാട്ടില്‍ നിന്നുള്ള പണം ആവശ്യമാണെന്നും ജേക്കബ് തോമസ് വിമര്‍ശിക്കുന്നു.

 

 

 

 

 

OTHER SECTIONS