എട്ടു കോടി ചിലവില്‍ ചന്ദ്രബാബു നായിഡു നിര്‍മ്മിച്ച കെട്ടിടം പൊളിക്കാന്‍ ജഗന്റെ ഉത്തരവ്‌

By mathew.24 06 2019

imran-azhar


ഹൈദരാബാദ്: എട്ടുകോടിയോളം രൂപ ചിലവഴിച്ച് ടി.ഡി.പി. നേതാവ് ചന്ദ്രബാബുനായിഡു പണികഴിപ്പിച്ച കെട്ടിടം പൊളിച്ചു നീക്കാനൊരുങ്ങി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി. ചന്ദ്രബാബുനായിഡുവിന്റെ വസതിയോട് ചേര്‍ന്ന് പണികഴിപ്പിച്ച പ്രജാവേദിക എന്ന കെട്ടിടം ഉടന്‍ പൊളിച്ചു നീക്കാനാണ് റെഡ്ഡിയുടെ നിര്‍ദേശം.
മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന പ്രജാവേദിക തനിക്ക് ഇത്തവണയും ഉപയോഗിക്കാന്‍ അനുവദിച്ചു തരണമെന്ന് നായിഡു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷനേതാവിന്റെ അനക്‌സ് ആയി പ്രജാവേദിക അനുവദിക്കണമെന്നും നിലവില്‍ പ്രതിപക്ഷനേതാവായ അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, നായിഡുവിന്റെ അഭ്യര്‍ത്ഥന കാറ്റില്‍ പറത്തിയാണ് മുഖ്യമന്ത്രി കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്.

അതേസമയം പ്രജാവേദികക്കെതിരായ നടപടി സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പ്രതികരണം. ഒരു സാധരണക്കാരന്‍ അനുമതിയില്ലാതെ കെട്ടിടം നിര്‍മിച്ചാല്‍ ഉദ്യോഗസ്ഥര്‍ അത് പൊളിച്ചുനീക്കുന്നതാണ് പതിവ്. ഈ സര്‍ക്കാര്‍ നിയമങ്ങളെ ബഹുമാനിക്കുന്നവരും അത് പിന്തുടരുന്നവരുമാണെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.

 

OTHER SECTIONS