ബ്രസീലിയൻ പ്രസിഡൻറ് ജെയര്‍ ബോള്‍സൊനാരോക്ക് കോവിഡ് സ്ഥിരീകരിച്ചു

By online desk .07 07 2020

imran-azhar

ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോക്ക് കോവിഡ് സ്ഥിരീകരിച്ചു.കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഔദ്യോഗിക വസതിയില്‍ വെച്ച്‌ നടന്ന തത്സമയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

 

ഞായറാഴ്ചമുതൽ തന്നെ അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു 38 ഡിഗ്രി പനിയും അദ്ദേഹത്തിനുണ്ടായിരുന്നു. തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തത്.

“ഭയപ്പെടേണ്ട കാര്യമൊന്നുമില്ല. ഇതെല്ലാം ചേര്‍ന്നതാണ് ജീവിതം. ജീവിതം മുന്നോട്ട് പോവുകതന്നെ ചെയ്യും. ദെെവത്തിന് നന്ദി പറയുകയാണ്. ബ്രസീലിനെ നയിക്കാന്‍ അവസരം ലഭിച്ചതില്‍, ഭാവി നിര്‍ണയിക്കാന്‍ സാധിച്ചതില്‍ ദെെവത്തോട് നന്ദി പറയുന്നതായും” ബോള്‍സൊനാരോ പറഞ്ഞു.

 

OTHER SECTIONS