മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ ജയ്‌റാം രമേശ്

By Chithra.12 09 2019

imran-azhar

 

ന്യൂ ഡൽഹി : മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ട സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ജയ്‌റാം രമേശ്. ട്വിറ്റർ വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

മുംബൈയിലെ ആദർശ് ഹൗസിങ് കോംപ്ലക്‌സ് കേസിലും ഡിഎൽഎഫ് ഫ്ലാറ്റ് കേസിലും ഇത്തരത്തിൽ ഉത്തരവിടാത്ത സുപ്രീം കോടതി എന്തുകൊണ്ടാണ് മരടിലെ ഫ്ളാറ്റിലെ മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

  

തീരദേശ പരിപാലന നിയമത്തിൽ ലംഘനം നടത്തി എന്നാരോപിച്ചാണ് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ തീരുമാനിക്കുന്നത്. എന്നാൽ ഇതേ നിയമം ലംഘിച്ച ഡിഎൽഎഫ് കേസിൽ പിഴ മാത്രം ചുമത്തി പ്രശ്നം ഒത്തുതീർപ്പിലാക്കിയിരുന്നു. ആദർശ് കോംപ്ലക്സ് കേസ് സ്റ്റേ ചെയ്തു. പിന്നെ മരടിലെ കേസ് മാത്രം എന്തുകൊണ്ട് വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നത്?- ഇതാണ് ജയ്‌റാം രമേശിന്റെ ട്വീറ്റ് ഇങ്ങനെ.

OTHER SECTIONS