എല്ലായ്‌പ്പോഴും മോദിയെ കുറ്റപ്പെടുത്തുന്നത് ഗുണം ചെയ്യില്ല; ജയ്‌റാം രമേശ്

By mathew.23 08 2019

imran-azhar

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. എല്ലായ്പോഴും മോദിയെ കുറ്റപ്പെടുത്തുന്നത് ഗുണകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ ഭരണ മാതൃക പൂര്‍ണമായും മോശമല്ലെന്നും മോദിയുടെ പ്രവൃത്തികളെ എല്ലായ്പോഴും തള്ളിക്കളയേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മോദി എന്തെക്കെയാണ് ചെയ്തതെന്ന് പരിശോധിക്കേണ്ട സമയമാണിത്. 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 37.4 ശതമാനം വോട്ടുകളും എന്‍ഡിഎ മൊത്തത്തില്‍ 45 ശതമാനം വോട്ടുകളും നേടി. ഈ വിധത്തില്‍ വീണ്ടും അധികാരത്തിലേറാന്‍ മോദിയെ പ്രാപ്തനാക്കിയതെന്താണെന്ന് പരിശോധിക്കണമെന്നും ജയ്റാം രമേശ് പറഞ്ഞു.

ജനങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള ഭാഷയിലാണ് മോദി സംസാരിക്കുന്നത്. ഇതിന് മുമ്പ് ആരും ചെയ്തിട്ടില്ലാത്തതും ജനങ്ങള്‍ അംഗീകരിക്കുന്ന തരത്തിലുള്ളതുമായ കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നതെന്ന കാര്യം തിരിച്ചറിയാതെ നമുക്ക് അദ്ദേഹത്തെ നേരിടാനാവില്ല. മോദിയെ എല്ലായ്പോഴും കുറ്റപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തെ ശരിയായി നേരിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

OTHER SECTIONS