ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല:ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചു

By online desk.11 04 2019

imran-azhar

 


ലണ്ടന്‍: ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി തെരേസ മെയ് ആണ് ഹൗസ് ഓഫ് കോമസില്‍ ഖേദം പ്രകടിപ്പിച്ചത്. കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തിലാണ് മെയുടെ ഖേദപ്രകടനം. അതേസമയം, നിരുപാധികം മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടു . ബ്രിട്ടീഷ് -ഇന്ത്യന്‍ ചരിത്രത്തിലെ നാണം കെട്ട ' കളങ്കമാണ് സംഭവമെന്ന് തെരേസ മെയ്. എലിസബത്ത് രാജ്ഞി 1997ല്‍ ജാലിയന്‍വാലാ ബാഗ് സന്ദര്‍ശിക്കവേ, സംഭവത്തെ അപലപിച്ചിരുതായി പ്രധാനമന്ത്രി ഓര്‍മിച്ചെടുത്തു. എന്നാല്‍ ഔദ്യോഗികമായ ഒരു ഖേദപ്രകടത്തിന് അവര്‍ തയ്യാറായില്ല. അതുകൊണ്ടാണ് പൂര്‍ണവും വ്യക്തവും സ്പഷ്ടവുമായ ഖേദപ്രകടനം നടത്തണമെന്ന് ജെറമി കോര്‍ബിന്‍ ആവശ്യപ്പെട്ടത്.

 

1919 ഏപ്രില്‍ 13ന് ബ്രി'ീഷ് സൈനികര്‍ പഞ്ചാബിലെ അമൃത്സറിലെ ജാലിയന്‍ വാലാബാഗില്‍ നടത്തിയ കൂട്ട വെടി വയ്പില്‍ 1500 ഇന്ത്യക്കാരാണ് മരിച്ചത്. ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതിയെക്കുറിച്ച് ചൊവ്വാഴ്ച ഹൗസ് ഓഫ് കോമസില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ബ്രിട്ടന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ഒരു ക്ഷമാപണമുണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നു . ഇന്ത്യക്കാര്‍ ധാരാളമുള്ള ഹാരോ ഈസ്റ്റിനെ പ്രതിനിധീകരിക്കുന്ന എംപിയായ ബോബ് ടാക്ക്മാനാണ് ഇത് സംബന്ധിച്ച ചര്‍ച്ചയ്ക്ക് കോമസില്‍ മുന്‍കൈയെടുത്തത്.

 

ഈ കൂട്ട ക്കുരുതിയെക്കുറിച്ച് ഫെബ്രുവരിയില്‍ ഹൗസ് ഓഫ് ലോര്‍ഡ്സ് ചര്‍ച്ച ചെയ്യുകയും സംഭവത്തില്‍ ബ്രി'ട്ട ന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു . ജാലിയന്‍ വാലാബാഗ് വെടിവയ്പിന് ഉത്തരവിട്ട ജനറല്‍ ഡെയര്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് ഇതിന് മുമ്പ് പ്രമേയം പാസാക്കിയ സഭയാണ് ഹൗസ് ഓഫ് ലോര്‍ഡ്സ്. ഈ വെടിവയ്പില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ബ്രിട്ട ന്‍ നഷ്ടപരിഹാരമായി വെറും 8000 രൂപയാണ് അന്ന് നല്‍കിയിരുന്നതെന്നും എന്നാല്‍ കൊല്ലപ്പെട്ട യൂറോപ്യന്മാരുടെ കുടുംബങ്ങള്‍ക്ക് ആയിരക്കണക്കിന് രൂപ നല്‍കിയിരുന്നുവെന്ന് ആരോപണവും ശക്തമാണ്.

 

പശ്ചാത്താപം പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍് ഒരുങ്ങുന്നുണ്ടോയെന്ന് തിരക്കി ലോര്‍ഡ് മെഗ്‌നാഡ് ദേശായിയും ലോര്‍ഡ് രാജ് ലൂംബയും പ്രധാനമന്ത്രി തെരേസ മെയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു . 2017ല്‍ അമൃത്‌സര്‍ സന്ദര്‍ശിച്ച ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും ഇക്കാര്യത്തില്‍ ബ്രിട്ടന്‍ മാപ്പ് പറയണമൊവശ്യപ്പെട്ടിരുുന്നു . ഈ കൂട്ട ക്കുരുതിയുടെ പേരില്‍ ഗവമെന്റ് യുകെയിലെ സിഖ് സമൂഹത്തോട് മാപ്പ് പറയണമന്നാണ് ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് എംപി പ്രീത് ഗില്‍ ആവശ്യപ്പെട്ടിരുന്നത്.

OTHER SECTIONS