ജയിംസ് ബോണ്ടിനെ വെള്ളിത്തിരയിലെത്തിച്ച സര്‍ ഷോണ്‍ കോണറി (90) അന്തരിച്ചു

By Web Desk.31 10 2020

imran-azhar

 

 

ലണ്ടൻ: ജയിംസ് ബോണ്ടിനെ വെള്ളിത്തിരയിലെത്തിച്ച സര്‍ ഷോണ്‍ കോണറി (90) അന്തരിച്ചു. അസുഖ ബാധിതനായിരുന്ന ഇദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. ഉറക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു. ബഹമാസില്‍ വെച്ചായിരുന്നു അന്ത്യം. 1930 ഓഗസ്റ്റ് 25 ന് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയിലാണ് ഷോണ്‍ കോണറി ജനിച്ചത്. തോമസ് ഷോണ്‍ കോണറി എന്നാണ് മുഴുവന്‍ പേര്. 1951 ലാണ് അഭിനയ രംഗത്തെത്തിയത്.

 

2000 ത്തില്‍ സര്‍ പദവി അദ്ദേഹത്തിന് സമ്മാനിച്ചു. ഡോ. നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിങ്കര്‍, തണ്ടര്‍ബോള്‍, യു ഒണ്‍ലി ലീവ് ടൈ്വസ്, ഡയമണ്ട് ആര്‍ ഫോറെവര്‍, നെവര്‍ സേ നെവര്‍ എഗെയിന്‍ എന്നിവയാണ് കോണറിയും, ജയിംസ് ബോണ്ടും ഒന്നിച്ചഭിനയിച്ച ചിത്രങ്ങൾ.

 

OTHER SECTIONS