നുഴഞ്ഞുകയറ്റം തടയുന്നതിനിടെ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

By Sarath Surendran.22 10 2018

imran-azhar

 


ജമ്മു : നുഴഞ്ഞുകയറ്റം തടയുന്നതിനിടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. രജൗറി ജില്ലയിലെ നിയന്ത്രണരേഖ വഴി ഭീകരരുടെ നുഴഞ്ഞുകയറ്റത്തെ തടയുന്നിടെയുണ്ടായ വെടിവെപ്പിലാണ് സംഭവം.

 

സംഭവത്തില്‍ പരിക്കേറ്റ ഒരു സൈനികനെ ഉധംപുരിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നുഴഞ്ഞുകയറാന്‍ ശ്രമിച്ചത് പാക് സൈന്യത്തിലെ ബോര്‍ഡര്‍ ആക്ഷന്‍ ടീമാണെന്ന് സൈന്യം ആരോപിക്കുന്നു. ഉച്ചയോടു കൂടിയാണ് സുന്ദര്‍ബനി സെക്ടറില്‍ ഇന്ത്യന്‍ സൈന്യം ഭീകരരുടെ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തിയത്. സൈന്യത്തിന്റെ നടപടിയില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെടുകയും ഇവരില്‍ നിന്ന് എ.കെ-47 തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. സംഭവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

OTHER SECTIONS