ജമ്മു കശ്മീര്‍ ഡിജിപി കൊല്ലപ്പെട്ടു; വീട്ടുജോലിക്കാരന്‍ ഒളിവില്‍

By priya.04 10 2022

imran-azhar

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജയില്‍ വിഭാഗം ഡിജിപി ഹേമന്ത് കുമാര്‍ ലോഹ്യ(57) കൊല്ലപ്പെട്ടു.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതത്തില്‍ ഉദ്യോഗസ്ഥന്റെ വീട്ടുജോലിക്കാരനെയാണ് പൊലീസ് സംശയിക്കുന്നതെന്നാണ് പ്രാഥമിക വിവരം.

 

ഉദയ്വാലയിലുള്ള വസതിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് ഹേമന്ത് കുമാര്‍ ലോഹ്യയെ കണ്ടെത്തിയത്. വീട്ടുജോലിക്കാരന്‍ ഒളിവില്‍ കഴിയുകയാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയതായും ജമ്മു സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മുകേഷ് സിംഗ് പറഞ്ഞു.

 

സ്വന്തം വീട് പുതുക്കിപ്പണിയുന്നതുകൊണ്ട് ലോഹ്യ കുടുംബത്തോടൊപ്പം സുഹൃത്ത് രാജീവ് ഖജൂരിയയുടെ വീട്ടിലായിരുന്നു നിലവില്‍ താമസിച്ചിരുന്നത്.1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ലോഹ്യ. ഓഗസ്റ്റിലാണ് ലോഹ്യയെ ജമ്മുകശ്മീരിലെ ജയിലുകളുടെ ഡിജിപിയായി നിയമിച്ചത്. ഫോറന്‍സിക് സംഘവും പൊലീസും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

 

 

OTHER SECTIONS