ജമ്മുകാശ്മീരില്‍ വീണ്ടും പാക് വെടിവെപ്പ്

By Amritha AU.17 May, 2018

imran-azhar


ശ്രീനഗര്‍: ജമ്മുകശ്മീരില്‍ റംസാന്‍ മാസത്തില്‍ ഉപാധികളോടെയുള്ള വെടിനിര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തെ ലംഘിച്ച് പാക് വെടിവെപ്പ്. ജമ്മു കശ്മീരിലെ സാമ്പയിലും ഹിരാനഗറിലുമാണ് പാക്കിസ്ഥാന്‍ വെടിവയ്പ്പ് നടത്തിയത്.

അതിര്‍ത്തിലംഘിച്ചുള്ള പാക് ആക്രമണത്തെ തുടര്‍ന്നു ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ബുധനാഴ്ച രാത്രിയാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്.

കശ്മീരില്‍ വരുന്ന മുപ്പതു ദിവസം ഭീകര വിരുദ്ധ നടപടികള്‍ ഉണ്ടാവില്ലെന്നും മന്ത്രാലയം അറിയിച്ചതിനു പിന്നാലെയാണ് അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ ആക്രമണമുണ്ടായത്.

OTHER SECTIONS