കശ്മീരിൽ പിഡിപി പ്രവർത്തകനായ വൃദ്ധനെ അക്രമികൾ വെടിവച്ച് കൊന്നു

By Anil.21 05 2019

imran-azhar

 

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുള്ള സുംഗൽപോരയിൽ ഒരു സംഘം അക്രമികൾ പിഡിപി പ്രവർത്തകനായ വൃദ്ധനെ വെടിവച്ച് കൊന്നു. തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിനാണ് 65 കാരനായ മുഹമ്മദ് ജമാൽ കൊല്ലപ്പെട്ടതെന്നാണ് സൂചന.

 

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിൽനിന്ന്
ജനങ്ങളെ പിന്തിരിപ്പിക്കുന്നതിനുവേണ്ടിയാണ് ഭീതിപടർത്തുന്നതരത്തിൽ അക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സുംഗൽപോര ഗ്രാമത്തിൽ അഞ്ഞൂറ് കുടുംബങ്ങളുള്ളതിൽ ആകെ രേഖപ്പെടുത്തിയത് ഏഴ് വോട്ടുകളാണ്. ഇതിൽ അഞ്ചും മുഹമ്മദ് ജമ്മാലിന്‍റെ കുടുംബാംഗങ്ങളുടേതായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.

 

ഏപ്രിൽ 29-ന് നടന്ന തെരഞ്ഞെടുപ്പിൽ 65 വയസ്സുകാരനായ മുഹമ്മദ് ജമാൽ അവശത കാരണം വോട്ട് ചെയ്തില്ല. എന്നാൽ കുടുംബത്തിലെ എല്ലാവരും വോട്ട് ചെയ്യണമെന്ന് ജമ്മാൽ നിർബന്ധം പിടിച്ചു.

 

ഞായറാഴ്ച നോമ്പുതുറന്ന ശേഷം ഇഫ്താറിന് തൊട്ടുമുമ്പായിരുന്നു ജമാലിന് വെടിയേറ്റത്. അഞ്ച് തവണ വെടിയേറ്റ അയാൾ തൽക്ഷണം മരിച്ചു.

 

കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധസൂചകമായി കുൽഗാമുൾപ്പടെയുള്ള പ്രദേശങ്ങളിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ വിഘടനവാദികളും തീവ്രവാദികളും ആഹ്വാനം ചെയ്തിരുന്നു.ഇതേതുടർന്ന് പ്രദേശങ്ങളിൽ കനത്ത സംഘർഷസാധ്യത നിലനിന്നിരുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ ജമ്മു കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടയിലും അതിർത്തിയിലെ സംഘർഷത്തിലും 100 സാധാരണക്കാരാണ് കൊല്ലപ്പെട്ടു. വോട്ട് ചെയ്യുന്നവരെ കൊലപ്പെടുത്തുമെന്ന് തീവ്രവാദിസംഘടനകൾ പ്രഖ്യാപിച്ചിരുന്നു. സംഘർഷസാധ്യത മുൻനിർത്തി അനന്ത്നാഗ് മണ്ഡലത്തിൽ മാത്രം മൂന്ന് ഘട്ടങ്ങളായാണ് തെര‍ഞ്ഞെടുപ്പ് നടന്നത്.

OTHER SECTIONS