ഹിമാചലിലും കശ്മീരിലും മിന്നൽ പ്രളയം; 16 മരണം, 21 പേരെ കാണാതായ; കനത്ത മഴ തുടരുന്നു

By sisira.29 07 2021

imran-azhar

 

 

ഷിംല/ ജമ്മു: കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തെത്തുടർന്ന് ഹിമാചൽപ്രദേശിലും ജമ്മുകശ്മീരിലും 16 പേർ മരിച്ചു.

 

21 പേരെ കാണാതായി. ഇവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. ഹിമാചലിൽ മണ്ണിടിഞ്ഞ് മിക്ക റോഡുകളും തകർന്നു. ഹിമാചലിലും ജമ്മുവിലും കനത്ത മഴ തുടരുകയാണ്.


ഹിമാചലിൽ 9 പേരുടെ മൃതദേഹം കണ്ടെത്തി. ചുരുങ്ങിയത് 7 പേരെ കാണാതായി. ഉദയ്പുരിൽ 7 പേരും ചമ്പയിൽ 2 പേരും ആണ് മരിച്ചത്.

 

കുളു ജില്ലയിലാണ് 4 പേരെ കാണാതായത്. ഇവരിൽ ഡൽഹിയിൽ നിന്നുള്ള വിനോദസഞ്ചാരിയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനും പെടുന്നു.

 

ജമ്മുവിലെ കിഷ്ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തെയാണ് പ്രളയം തകർത്തത്. പുലർച്ചെ നാലരയോടെയുണ്ടായ പ്രളയത്തിൽ ഒഴുകിപ്പോയ 7 പേരുടെ മൃതദേഹം കണ്ടെത്തി.

 

14 പേരെ കാണാതായെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ മുപ്പതോളം പേരെ കാണാനില്ലെന്നാണ് സൂചന.

 

ലഡാക്കിലെ കാർഗിലിൽ രണ്ടിടത്ത് കനത്ത പേമാരിയുണ്ടാവുകയും ജലവൈദ്യുത പദ്ധതിക്ക് കേടു വരുകയും ചെയ്തു.

OTHER SECTIONS