അക്രമ രാഷ്ട്രീയത്തിനെതിരായ ജനമുന്നേറ്റമാണ് ജനരക്ഷാ യാത്ര : അമിത് ഷാ

By praveen prasannan.17 Oct, 2017

imran-azhar

തിരുവനന്തപുരം: അക്രമ രാഷ്ട്രീയത്തിനെതിരെ നടന്ന ഏറ്റവും വലിയ ജനമുന്നേറ്റമാണ് ജനരക്ഷായാത്രയെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ പ്രവര്‍ത്തകര്‍ നല്‍കിയ ബലിദാനം വെറുതെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തിലാണ് അമിത് ഷാ ഇങ്ങനെ പറഞ്ഞത്.

കേരളത്തിലെ വികസന കാര്യത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് ജനരക്ഷായാത്രയെന്ന് പിണറായി വിജയന്‍ പറയുന്നു. വികസനകാര്യത്തില്‍ ചര്‍ച്ചയ്ക്ക് സാഹചര്യം ഉണ്ടായാല്‍ തങ്ങള്‍ തയാര്‍.

ബി ജെ പി പ്രവര്‍ത്തകരെ കൊലചെയ്തതെന്തിനെന്ന് മുഖ്യമന്ത്രിക്ക് പറയാനാകുമോ. ബി ജെ പി ~ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനാലാണ് ജനരക്ഷാ യാത്ര വേണ്ടി വന്നത്.

ജനരക്ഷാ യാത്ര ഇന്ത്യയില്‍ ഓരോ സംസ്ഥാന തലസ്ഥാനങ്ങളിലും നടന്നു. പാര്‍ട്ടി ഓഫീസുകളിലേക്ക് മാര്‍ച്ച് നടന്നപ്പോള്‍ അത് ശരിയല്ലെന്നാണ് സി പി എം ജനറല്‍ സെക്രട്ടരി സീതാറാം യച്ചൂരി പറഞ്ഞത്. എന്നാല്‍ തങ്ങളുടെ ഓഫീസുകള്‍ ബോംബ് വച്ച് തകര്‍ത്തവരാണ് പാര്‍ട്ടി ഓഫീസുകളിലേക്ക് പ്രകടനമരുതെന്ന് പറയുന്നതെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 13 ബി ജെ പി പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. മുഖ്യമന്തിയുടെ നാട്ടിലാണ് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക് ജീവഹാനി ഉണ്ടായത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തിലെത്തുന്പോഴൊക്കെ ബി ജെ പി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനരക്ഷാ യാത്ര മുഖ്യമന്ത്രിയെ ആശങ്കപ്പെടുത്തിയതിനാലാണ് സോളാര്‍ കേസിലെ തുടര്‍നടപടികള്‍ മന്ദഗതിയിലായത്.

കമ്മ്യൂണിസ്റ്റുകാര്‍ എവിടെയൊക്കെ അധികാരത്തില്‍ നിന്ന് പുറത്തു പോയിട്ടുണ്ടോ അതിന്‍റെ കാരണം അഴിയമതിയും കുടുംബവാഴ്ചയുമായിരുന്നു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുന്നത് അഴിമതിയും അക്രമവും മൂലമാകും.

 

 

 

 

 

 

 

 

 

 

OTHER SECTIONS