By Chithra.30 11 2019
ന്യൂ ഡൽഹി : ഇന്ത്യ ഒപ്പു വെയ്ക്കാത്ത മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഭാഗമാകാൻ താത്പര്യമില്ലെന്ന് ജപ്പാൻ വ്യക്തമാക്കി. ഈ മാസമാദ്യം ബാങ്കോക്കിൽ നടന്ന ആർസിഇപി കൂടിക്കാഴ്ചയിൽ കരാറിൽ ഒപ്പ് വയ്ക്കില്ല എന്ന് ഇന്ത്യ തീരുമാനിച്ചിരുന്നു.
തുടർന്ന് ഇന്ത്യ ഇല്ലാതെതന്നെ കരാറുമായി മുന്നോട്ട് പോകാൻ ജപ്പാൻ ഉൾപ്പെടെയുള്ള 15 രാഷ്ട്രങ്ങൾ തീരുമാനിച്ചിരുന്നു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ജപ്പാന്റെ നിലപാട് മാറ്റം.
കരാറിൽ ഭാഗമായിരുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒഴികെയുള്ള മറ്റുള്ളവർ കയറ്റുമതിയിൽ മേൽക്കൈ ഉള്ളവരാണ്. ഇന്ത്യ ഇല്ലാതെ കരാറുമായി മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ലെന്ന് ജപ്പാൻ സാമ്പത്തിക, വ്യാപാര വ്യവസായ ഉപമന്ത്രി ഹിഡക്കി മകിഹാര വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ വിപണിയില്ലെങ്കിൽ ആർസിഇപി കരാർ കൊണ്ട് മെച്ചമൊന്നുമില്ലെന്നാണ് ജപ്പാൻ നിലപാട്. ഈ നിലപാട് ഇന്ത്യൻ വിലപേശലിന് വഴിയൊരുക്കുന്ന നടപടിയാകും.