മുൻകേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

By online desk.27 09 2020

imran-azhar

 

 

 

ന്യൂഡൽഹി ; മുൻകേന്ദ്രമന്ത്രി ജസ്വന്ത്സിങ് അന്തരിച്ചു. കഴിഞ്ഞ 6 വർഷമായി അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. ബിജെപിയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു ജസ്വന്ത് സിങ്. വാജ്‌പേയി മന്ത്രിസഭയിൽ അംഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി , രാജ്‌നാഥ്‌ സിങ് അടക്കം ജസ്വന്ത് സിംഗിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

 


2014 കാൽവഴുതി കുളിമുറിയിൽ വീണതിനെത്തുടർന്ന് തലയ്ക്ക് പരിക്കേൽക്കുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു അദ്ദേഹം. ശേഷം സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ആദ്യം സൈനിക സേവനം ,പിന്നീട് ജനസംഗ് പാർട്ടിയുടെ രാഷ്ട്രീയപ്രവർത്തനത്തിലേക്കിറങ്ങി. 1980 അദ്ദേഹം ആദ്യമായി രാജ്യസഭയിലെത്തി. 4 തവണ അദ്ദേഹം രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 4 തവണ അദ്ദേഹം ലോക്സഭയിൽ മത്സരിച്ച് വിജയിച്ചു. വാജ്‌പേയി ,എൽകെ അഡ്വാനി എന്നിവർ നേതൃത്വം നൽകിയ ബിജെപിയിൽ പ്രമുഖസ്ഥാനം ജസ്വന്ത്സിങ് അലങ്കരിച്ചിരുന്നു. വാജ്‌പേയി മന്ത്രിസഭയിൽ ആദ്യം ധനമന്ത്രി സ്ഥാനവും 1998 വാജ്‌പേയി പ്രധാനമന്ത്രിയായപ്പോൾ വിദേശകാര്യ മന്ത്രിയായി ജസ്വന്ത്സിങ്ങിനെ നിയമിച്ചു. 2002 വരെ അദ്ദേഹം വിദേശകാര്യ മന്ത്രിസ്ഥാനത്ത് തുടർന്നു .

 

 

OTHER SECTIONS