ബംഗാൾ ഉൾക്കടലിൽ ജവാദ് ചുഴലിക്കാറ്റ് രുപംകൊണ്ടു; സംസ്ഥാനത്ത് മഴ സാധ്യത

By vidya.03 12 2021

imran-azhar

 

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം നിലവിൽ വിശാഖപട്ടണത്തിൽ നിന്നു 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.യാസിനും ഗുലാബിനും ശേഷം 2021ൽ ഒഡീഷയിലെത്തുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ജവാദ്.

 

ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം നിലവിൽ വിശാഖപട്ടണത്തിൽ നിന്നു 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. നിലവിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്.

 

വിശാഖപട്ടണത്തിന് 420 കിലോമീറ്റർ തെക്ക്-തെക്കുകിഴക്ക്, പാരാദ്വീപിൽ നിന്ന് 650 കിലോമീറ്റർ തെക്ക്-തെക്ക്-കിഴക്ക്, ഗോപാൽപൂരിൽ നിന്ന് 530 കിലോമീറ്റർ തെക്ക്-തെക്ക് കിഴക്ക് എന്നിങ്ങനെയാണ് നിലവിൽ ചുഴലിക്കാറ്റിന്റെ സ്ഥാനം.

 

 

OTHER SECTIONS