മൂന്ന് കുട്ടികള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍

By Amritha AU.17 Apr, 2018

imran-azhar

 

ജയ്പൂര്‍: രാജസ്ഥാനിലെ ബര്‍മറില്‍ മൂന്ന് കുട്ടികള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍. ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികളും മുസ്‌ലീം വിഭാഗത്തില്‍പെട്ട ആണ്‍കുട്ടിയുമാണ് മരണപ്പെട്ടത്. ശാന്തി,(12) മധു (13), ദശല്‍ ഖാന്‍ (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്റെ മകള്‍ ശാന്തിയും സഹോദരിയുടെ മകന്‍ മധുവും ഞങ്ങള്‍ക്കൊപ്പമാണ് വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നത്. എന്നാല്‍, ഇടയ്ക്ക് ഉണര്‍ന്നപ്പോള്‍ അവരെ രണ്ട് പേരെയും കാണാനില്ലായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മരത്തിന് മുകളില്‍ ഇവരുടെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

അവരെ ആരോ ബലമായി പിടിച്ചുകൊണ്ടുപോയതാണെന്നാണ് കരുതുന്നത്. കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കുകയായിരുന്നു പെണ്‍കുട്ടിയുടെ പിതാവായ ബൈറു മെഗ്‌വാള്‍ പറഞ്ഞു.മരിച്ച പെണ്‍കുട്ടികളുമായി ദശല്‍ ഖാന്‍ പരിചയമുണ്ടായിരുന്നു. അവര്‍ സുഹൃത്തുക്കളായിരുന്നു എന്നാണ് അറിഞ്ഞത്. എന്നാല്‍, എന്താണ് മരണകാരണം എന്ന് മനസിലാകുന്നിലെ്‌ളന്ന് ദശലിന്റെ ബന്ധു സുമര്‍ ഖാന്‍ പറയുന്നു.

എന്നാല്‍, മകന്‍ ആത്മഹത്യ ചെയ്തത് തന്നെയാണ് എന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ദശല്‍ ഖാന്റെ പിതാവ് കാസിം ഖാന്‍പറഞ്ഞു. അവന്‍ കുറച്ചുദിവസങ്ങളായി വീട്ടില്‍ വരാറില്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് പറയുന്നു.
അതേസമയം, നാല് പേരുടെ കാലടിപ്പാടുകള്‍ കുട്ടികള്‍ മരിച്ച സ്ഥലത്ത് ഉണ്ടായിരുന്നതായി നാട്ടുകാരില്‍ ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു. സംഭവം നടക്കുമ്പോള്‍ ഇവര്‍ മൂന്ന് പേരും അല്ലാത്ത മറ്റാര്‍ക്കോ ഇതില്‍ പങ്കുണ്ടെന്നാണ് കരുതുന്നതെന്ന് പെണ്‍കുട്ടികളുടെ ബന്ധുവായ ബൈറാറാം മെഗ്വാളും പറയുന്നു. ഇത്തരമൊരു വാദത്തെ പൊലീസ് തള്ളിക്കളഞ്ഞു. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണ് വ്യക്തമായതെന്നും കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പൊലീസ് വ്യക്തമാക്കി.

OTHER SECTIONS