പൗരത്വ ഭേദഗതി ബില്ലിന് ജെഡിയു പിന്തുണ; പരസ്യമായി അതൃപ്തി അറിയിച്ച് പാര്‍ട്ടി ഉപാധ്യക്ഷന്‍

By online desk.10 12 2019

imran-azhar

 


ന്യൂഡല്‍ഹി: ലോക്സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനനുകൂലമായി ജെഡിയു വോട്ട് രേഖപ്പെടുത്തിയതിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടി ഉപാധ്യക്ഷനും തെരഞ്ഞെടുപ്പ് വിദഗ്ധനുമായ പ്രശാന്ത് കിഷോര്‍. മതം അടിസ്ഥാനമാക്കി പൗരത്വ അവകാശത്തില്‍ വിവേചനം കാണിക്കുന്നതാണ് പൗരത്വഭേദഗതി ബില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജെഡിയു ഇതിനെ പിന്തുണച്ചത് നിരാശയോടെയാണ് കണ്ടതെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി.

 

പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കാനുള്ള തന്റെ പാര്‍ട്ടിയുടെ തീരുമാനത്തെ ജെഡിയു ഭരണഘടനയുമായി സമന്വയിപ്പിച്ച് നിതീഷ് കുമാറിനെതിരെ പ്രശാന്ത് കിഷോര്‍ ആഞ്ഞടിച്ചു.

 

ബില്ലിനെ പിന്തുണച്ച നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരെ ആര്‍ജെഡിയും രംഗത്തെത്തിയിട്ടുണ്ട്. നീതിഷ് കുമാര്‍ ഇപ്പോള്‍ പൂര്‍ണ്ണമായും മോദിയുടെ അടിമയായി മാറിയിരിക്കുകയാണെന്ന് ആര്‍ജെഡി നേതാക്കള്‍ പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കാന്‍ ആദ്യം വിമുഖത കാണിച്ചിരുന്ന ജെഡിയു ബില്‍ ലോക്സഭയിലെത്തിയപ്പോള്‍ പിന്തുണച്ച് വോട്ട് ചെയ്യുകയായിരുന്നു.

OTHER SECTIONS