സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ; വ്യാപക നാശനഷ്ടം

By Anju N P.22 Nov, 2017

imran-azhar

 

സൗദി : കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായി സൗദി യുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. പലഭാഗത്തും ഇടിയോട് കൂടിയ മഴയില്‍ വ്യാപക നാശനഷ്ടമുണ്ടായി. കാറുകളില്‍ കുടുങ്ങിയവരടക്കം അഞ്ഞൂറിലേറെ പേരെ രക്ഷിച്ചു. നാളെയും മറ്റെന്നാളും മഴ തുടരുമെന്നും ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

 

ജിദ്ദയില്‍ പുലര്‍ച്ചെ മുതല്‍ കറുത്തിരുണ്ടിരുന്നു ആകാശം. പതിയെ പെയ്ത മഴ കണ്ട സന്തോഷത്തില്‍ കുട്ടികളടക്കം പുറത്തിറങ്ങി. പക്ഷേ തുടങ്ങി അല്‍പ സമയത്തിനകം മഴയുടെ ഭാവം മാറി. പിന്നെ പ്രളയമാണ് ജിദ്ദ നഗരം കണ്ടത്. യാമ്പുവിലും മദീനയിലും മക്ക പ്രവിശ്യയുടെ ചില ഭാഗങ്ങളിലും മഴ തിമര്‍ത്ത് പെയ്തു. ജിദ്ദയിലേക്കുള്ള പ്രധാന റോഡുകളടഞ്ഞതോടെ ഏറെ നേരം വിവിധ പ്രവിശ്യകളിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. കുഴിയില്‍ വീണും വെള്ളത്തില്‍ തെന്നിയും കാറുകള്‍ മുങ്ങി. ഇതില്‍ കുടുങ്ങിയവരടക്കം അഞ്ഞൂറിലേറെ പേരെ രക്ഷിച്ചു. കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതായി റിപ്പോട്ടുകളുണ്ട്. ജിദ്ദയോടെ ചേര്‍ന്നുള്ള പ്രവിശ്യകളില്‍ കാറ്റു വീശി.

 

ജിദ്ദയിലെ മഴ രാത്രിയോടെ ശമിക്കുമന്നാണ് പ്രതീകിഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍, മക്ക, മദീന താഇഫ്, ഹാഇല്‍, ഖസ്സീം പ്രവിശ്യകളില്‍ ജിദ്ദയില്‍‌ പെയ്തതിന് സമാനമായ മഴയുണ്ടാകും. ഇവിടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ദൂരയാത്രകള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

OTHER SECTIONS