ഇരട്ടിയിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞു: ഒരാളെ കാണാതായി

By Sooraj Surendran .21 07 2019

imran-azhar

 

 

കണ്ണൂർ: ഇരട്ടിയിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അപകടം. ഒരാളെ കാണാതായി. നാല് പേരാണ് അപകട സമയം ജീപ്പിൽ ഉണ്ടായിരുന്നത്. ചപ്പാത്ത് പാലത്തിന് മുകളിൽ നിന്നുമാണ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞത്. അമിത വേഗതയിലെത്തിയ ജീപ്പ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാർ പറയുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഒരാളെ കണ്ടെത്താനായില്ല. ഇയാൾക്കായി തിരച്ചിൽ നടക്കുകയാണ്.

 

OTHER SECTIONS