മൂന്നാര്‍ അനധികൃത നിര്‍മ്മാണം; രേണുരാജിന്റെ നടപടി നിയമാനുസൃതം, പിന്തുണച്ച് കളക്ടര്‍

By anju.12 02 2019

imran-azhar

 


പൈനാവ്: ദേവികുളം സബ് കളക്ടര്‍ രേണുരാജിനെ പിന്തുണച്ച് ഇടുക്കി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. സബ് കളക്ടര്‍ രേണു രാജിന്റെ നടപടിയെ നിയമാനുസൃതമാണെന്നും മൂന്നാര്‍ പഞ്ചായത്തിലെ നിര്‍മ്മാണം നിയമങ്ങള്‍ ലംഘിച്ചാണെന്നും റവന്യൂ മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.റിപ്പോര്‍ട്ടില്‍ എം എല്‍ എയ്ക്കെതിരായ പരാമര്‍ശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

 

മൂന്നാറിലെ പഞ്ചായത്ത് കെട്ടിടനിര്‍മാണം നിയമങ്ങള്‍ ലംഘിച്ചാണ് നടന്നിരിക്കുന്നത്. നിലവിലെ നിയമപ്രകാരം പുഴയില്‍നിന്ന് നാല്‍പ്പത്തഞ്ച് മീറ്റര്‍ ദൂരെ മാത്രമേ കെട്ടിടം നിര്‍മിക്കാന്‍ അനുവാദമുള്ളു. എന്നാല്‍ ഇപ്പോള്‍ നിര്‍മിക്കുന്ന കെട്ടിടവും പുഴയും തമ്മില്‍ അഞ്ച് മീറ്റര്‍ ദൂരം മാത്രമാണുള്ളത്. ഇതു തന്നെ നിയമലംഘനത്തിന്റെ തെളിവാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 

എം എല്‍ എ എസ് രാജേന്ദ്രന്‍ തന്നെ അപമാനിച്ചുവെന്ന് സബ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്ത്രീയെന്ന നിലയിലും ഉദ്യോഗസ്ഥ എന്ന നിലയിലും പൊതുജന സമക്ഷം അപമാനിക്കുന്ന നടപടി എം എല്‍ എയുടെ ഭാഗത്തുനിന്നുണ്ടായെന്നാണ് സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ റിപ്പോര്‍ട്ടിന്റെ ഭാഗവും കളക്ടര്‍ മന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ശുപാര്‍ശയും കളക്ടര്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.

 

OTHER SECTIONS