വൻകിട ജ്വല്ലറി നിക്ഷേപ തട്ടിപ്പ് : പ്രതികൾ പോലീസ് പിടിയിൽ

By BINDU PP.18 Jul, 2018

imran-azhar

 

 


കോട്ടയം: ആയിരം കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കുന്നത്ത് കുളം ഗ്രൂപ്പിലെ എല്ലാവരെയും അറസ്റ്റ് ചെയ്തു. കോട്ടയത്ത് വൻകിട ചിട്ടി തട്ടിപ്പ് ഗ്രൂപ്പ് കുന്നത്ത് കുളത്തിലെ മുഴവൻ പ്രതികളും പോലീസ് പിടിയിൽ. ജ്വല്ലറി ഉടമ വിശ്വനാഥൻ, ഭാര്യ രമണി, മകൾ നീതു, മരുമകൻ ഡോ.ജയചന്ദ്രൻ എന്നിവരെയാണ് പൊലീസ് സംഘം തൃശൂരിൽ നിന്നും ഇരിങ്ങാലക്കുടയിൽ വച്ച് അറസ്റ് ചെയ്തത്. മകൾ നീതുവിനെയും മരുകമൻ ഡോ.ജയചന്ദ്രനെയും തിങ്കളാഴ്ച ഉച്ചയോടെ തൃശൂരിൽ നിന്നും പിടികൂടിയപ്പോൾ, വിശ്വനാഥനെയും ഭാര്യ രമണിയെയും ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇരിങ്ങാലക്കുടയിലെ രഹസ്യ സങ്കേതത്തിൽ നിന്നുമാണ് പൊലീസ് സംഘം പിടികൂടിയത്. വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാലു പേരെയും മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇപ്പോൾ പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്.ആയിരം കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ശേഷം പാപ്പർ ഹർജി നൽകിയ ശേഷം കഴിഞ്ഞ മാസമാണ് കുന്നത്ത് കളത്തിൽ ഗ്രൂപ്പ് സ്ഥാപനങ്ങൾ പൂട്ടി സ്ഥലം വിട്ടത്. ഇതിനു പിന്നാലെയാണ് ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ആയിരക്കണക്കിനു നിക്ഷേപകർ ഇരുവർക്കുമെതിരെ പൊലീസിൽ പരാതി നൽകിയത്. തുടർന്നു ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകിയിരുന്നു. തുടർന്നാണ് പൊലീസ് സംഘം അന്വേഷണം നടത്തുകയായിരുന്നു. സംഭവം നടന്ന് ഒരു മാസം നടന്നിട്ടും കുന്നത്ത്കളത്തിൽ ജ്വല്ലറി ഉടമയെയും കുടുംബത്തെയും അറസ്റ്റ് ചെയ്യാൻ സാധിക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നു ആരോപണം ഉയർന്നിരുന്നു.

OTHER SECTIONS