കിടിലന്‍ ദീപാവലി ഓഫറുമായി ജിയോ

By Sarath Surendran.21 10 2018

imran-azharമുംബയ്: ഡിജിറ്റല്‍ പണമിടപാടുകളുടെ ഭാവിമുന്നില്‍ കണ്ട് പുതിയ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ. റീചാര്‍ജ് ചെയ്യുന്ന മുഴുവന്‍ തുകയും കാഷ്ബാക്ക് ഓഫറിലൂടെ തിരികെ നല്‍കുന്ന ദീപാവലി വെടിക്കെട്ട് ഓഫറാണ് ജിയോ പ്രഖ്യാപിച്ചത്. 100 രൂപയ്ക്ക് മുകളിലുള്ള ഓഫറുകള്‍ക്കാണ് കാഷ്ബാക്ക് ലഭിക്കുക. നിലവില്‍ ജിയോയുടെ ഒട്ടുമിക്ക ഒഫറുകളെല്ലാം നൂറ് രൂപയ്ക്ക് മുകളിലുള്ളതാണ്.

 


ദീപാവലിയോട് അനുബന്ധിച്ച് നവംബര്‍ 30 വരെയാണ് ഓഫര്‍. ക്യാഷ്ബാക്കിലൂടെ ജിയോ കൂപ്പണുകളായിട്ടാണ് ഉപഭോക്താക്കള്‍ക്ക് പണം തിരികെ ലഭിക്കുക. റിലയന്‍സ് ഡിജിറ്റലില്‍ നിന്ന് 5000 രൂപക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൂപ്പണുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിന് പുറമേ 1699 രൂപയുടെ പുതിയ ഓഫറും റിലയന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തേക്ക് പ്രതിദിനം 1.5 ജി.ബി ഡാറ്റ സൗജന്യമായി നല്‍കുന്നതാണ് ഓഫര്‍. ഈ ഓഫറിനൊപ്പവും കാഷ്ബാക്ക് ജിയോ നല്‍കുന്നുണ്ട്.

 


ഡിജിറ്റള്‍ ട്രാന്‍സാക്ഷന്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ജിയോ ഇതിന് മുമ്പ് തന്നെ ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് പണം നഷ്ടമായില്ലെന്ന് തോന്നുകയും കൂടുതല്‍ ഇടപാടുകള്‍ക്ക് ഇതേ കമ്പനിയെ തന്നെ സമീപിക്കുകയും ചെയ്യുന്ന തന്ത്രമാണിത്.

 

 

OTHER SECTIONS