ജിഷ കൊലക്കേസ്: പ്രതിയുടെ ഹര്‍ജി ഡിസംബറിലേക്ക് മാറ്റി

By Priya.25 11 2022

imran-azhar

 

ന്യൂഡല്‍ഹി: പെരുമ്പാവൂര്‍ ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ഹര്‍ജി ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. പ്രതി അമീറുല്‍ ഇസ്ലാം ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി മാറ്റിയത്. കേരളത്തില്‍ നിന്ന് അസമിലേക്ക് ജയില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയത്.

 

ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവര്‍ അതീവ ദാരിദ്ര്യത്തിലാണെന്നും അതുകൊണ്ട് ജയില്‍ മാറ്റം അനുവദിക്കണമെന്നുമാണ് പ്രതി ആവശ്യപ്പെട്ടത്.വിയ്യൂര്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കാന്‍ ഇവര്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

 

നിയമവിദ്യാര്‍ത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷ വിധിച്ചതോടെ അമീറുള്‍ ഇസ്ലാം വിയ്യൂര്‍ ജയിലിലാണ് നിലവിലുള്ളത്.വധശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

 

OTHER SECTIONS