ജിഷ്ണു: പ്രതികള്‍ക്കായി പൊലീസ് ലുക്ഔട്ട് നോട്ടീസിറക്കും

By praveen prasannan.17 Feb, 2017

imran-azhar

പാലക്കാട്: എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രാണോയിയുടെ മരണത്തില്‍ പ്രതിസ്ഥാനത്തുള്ളവരെ കണ്ടെത്താന്‍ പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഒന്നാം പ്രതി നെഹ്റു കോളേജ് മേധാവി പി കൃഷ്ണദാസ്, രണ്ടാം പ്രതി പി ആര്‍ സഞ്ജിത് വിശ്വനാഥ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേല്‍ അധ്യാപകരായ ഡിവിന്‍, പ്രദീപന്‍ എന്നിവര്‍ക്കെതിരെയാണ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുക.

കൃഷ്ണദാസ് കുറച്ച് ദിവസത്തേക്ക് അറസ്റ്റ് മറികടക്കാന്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്. മറ്റ് നാല് പേര്‍ ഒളിവിലാണ്.

ഒളിവിലുള്ളവര്‍ രാജ്യം വിട്ടേക്കുമെന്ന് കരുതുന്നതിനാലാണ് പൊലീസ് ലുക് ഔട്ട് നോട്ടീസ് ഇറക്കുന്നത്. എല്ലാ വിമാനത്താവളങ്ങളിലും ഇത് സംബന്ധിച്ച് സര്‍ക്കുകലര്‍ ഉടന്‍ ഇറക്കും.

ജിഷ്ണു പ്രാണോയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കോളേജിലെ ഇടിമുറിയെന്ന് വിദ്യാര്‍ത്ഥികള്‍ വിളിക്കുന്ന മുറിയില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കും.

loading...