ജിഷ്ണുവിന്റെ മരണത്തിൽ പ്രതിഷേധവുമായി എസ്എഫ്‌ഐയുടെ സമരവസന്തം കൂട്ടായ്മ

By BINDU PP.20 Jan, 2017

imran-azhar

 

 

 

 

തൃശൂര്‍: നെഹ്‌റു കോളെജിലെ ജിഷ്ണുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി പാമ്പാടിയില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ സംഘടിപ്പിച്ചു. സമരവസന്തം എന്ന് പേര് നല്‍കിയ കൂട്ടായ്മ സംവിധായകന്‍ ആഷിക് അബു ഉദ്ഘാടനം ചെയ്തു.

 

സ്വാശ്രയ കോളേജുകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് ജിഷ്ണുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ പാമ്പാടിയില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ സംഘടിപ്പിച്ചത്. നിരവധി വിദ്യാര്‍ത്ഥികള്‍ കൂട്ടായ്മയുടെ ഭാഗമായി. കാമ്പസുകളുടെ നഷ്ടപ്പെട്ട ജീവന്‍ തിരിച്ചുകൊണ്ടുവരാന്‍ ജനാധിപത്യ വേദികളുണ്ടാകണമെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ആഷിക് അബു പറഞ്ഞു. വിദ്യാര്‍ത്ഥികളെ കുറ്റവാളികളായി കാണുന്നതിനെതിരെ പൊതുസമൂഹത്തിന്റെ പ്രതിരോധവും ഉയര്‍ന്ന് വരണമെന്ന് അദ്ദേഹം പറഞ്ഞു.

 

 

OTHER SECTIONS