ജിഷ്ണുവിന്റെ മരണത്തില്‍ കുറ്റക്കാരെ കണ്ടെത്തണമെന്ന ആവശ്യവുമായി യുവമോര്‍ച്ച സമരത്തിലേക്ക്

By BINDU PP.12 Feb, 2017

imran-azhar 

 


തൃശ്ശൂര്‍: ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സമരത്തിനൊരുങ്ങുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടുപടിക്കലടക്കം സമരം വ്യാപിപ്പിക്കാനാണ് യുവമോര്‍ച്ചയുടെ തീരുമാനം. ജിഷ്ണുവിന്റെ മരണത്തിനുപിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുന്നെന്ന് യുവമോര്‍ച്ച ആരോപിക്കുന്നു.

 


പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്തണമൊവശ്യപ്പെട്ട് ബിജെപി സമരത്തിന് കോപ്പുകൂട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് യുവമോര്‍ച്ചയും സമരവുമായി രംഗത്തെത്തുന്നത്. അന്വേഷണത്തില്‍ പൊലീസ് വീഴ്ച്ചവരുത്തിയിട്ടുണ്ടെന്ന് യുവമോര്‍ച്ച ആരോപിക്കുന്നു.

 


ജിഷ്ണുവിന്റെ കൊലയാളികളെ അറസ്റ്റുചെയ്യുക മാനേജ്‌മെന്റ് കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയിച്ച് ഈ മാസം 13ന് പാമ്പാടി നെഹ്‌റു കോളേജിനു മുന്നില്‍ 24 മണിക്കൂര്‍ ഉപവാസം നടത്താനാണ് യുവമോര്‍ച്ചയുടെ തീരുമാനം. സംയുക്ത വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കാനുള്ള ഒരുക്കത്തിനിടെയാണ് യുവമോര്‍ച്ചയും സമരവുമായി എത്തുന്നത്.