ജിഷ്ണു കോപ്പിയടിച്ചതായി കരുതാനാവില്ല: ഉത്തരമേഖല എ ഡി ജി പി

By praveen prasannan.17 Jan, 2017

imran-azhar

പാലക്കാട്: പാന്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു കോപ്പിയടച്ചെന്ന് കരുതാനാവില്ലെന്ന് ഉത്തരമേഖല എ ഡി ജി പി സുധേഷ് കുമാര്‍. ജിഷ്ണുവിന്‍റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്.

അന്വേഷണ പുരോഗതി വിലയിരുത്താന്‍ നെഹ്റു കോളേജിലെത്തിയതായിരുന്നു സുധേഷ് കുമാര്‍. ജിഷ്ണു പരീക്ഷയെഴുതിയ ക്ളാസ് മുറിയും തൂങ്ങിമരിച്ച ഹോസ്റ്റല്‍ മുറിയും അദ്ദേഹം പരിശോധിച്ചു.

പരീക്ഷ ഹാളില്‍ ജിഷ്ണു ഇരുന്ന സ്ഥാനം പരിശോധിച്ചാല്‍ കോപ്പിയടിച്ചെന്ന് കരുതാനാവില്ല. ഒപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളും ജിഷ്ണു കോപ്പിയടിച്ചിട്ടില്ലെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്.

ഈ സാഹചര്യത്തില്‍ ജിഷ്ണു മാനസിക പീഢനത്തിനിരയായാണ് ആത്മഹത്യ ചെയ്തതെന്ന പരാതിക്ക് അടിസ്ഥാനമുണ്ടെന്ന വാദം ബലപ്പെടുകയാണ്.

loading...