ജിഷ്ണു: വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജോയ് മാത്യു

By praveen prasannan.11 Jan, 2017

imran-azhar

കൊച്ചി: നെഹ്റു എഞ്ചിനീയറിംഗ് ക്കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്‍റെ ആത്മഹത്യയെ തുടര്‍ന്ന് പോരാടുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ജോയ് മാത്യു. ജിഷ്ണുവിന്‍റെ ആത്മഹത്യക്ക് കാരണക്കാരായവര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പീഢന കേന്ദ്രങ്ങളായിക്കൂടാ. ഇനിയും കുട്ടികള്‍ ആത്മഹത്യ ചെയ്യാനിടവരരുതെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ എഴുതി.

വിദ്യാര്‍ത്ഥി സമൂഹം വിഭാഗീയതകള്‍ വെടിഞ്ഞ് സ്വന്തം സഹപാഠിയുടെ ദുരന്തത്തില്‍ ഒറ്റക്കെട്ടായി പ്രതികരിച്ചു.

വെള്ളിയാഴ്ച വൈകിട്ടാണ് പാന്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജ് ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് ജിഷ്ണുവിനെ ഹോസ്റ്റലിലെ കുളിമുറയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പരീക്ഷയില്‍ കോപ്പിയടിച്ചതിന് ശാസിച്ചതാണ് കാരണമെന്ന് കോളേജധികൃതര്‍ പറയുന്നു.

എന്നാല്‍ കോളേജധികൃതരുടെ മാനസിക പീഢനമാണ് മരണത്തിന് കാരണമെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം നടക്കുകയാണ്.

OTHER SECTIONS