ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പൊലീസ് നടപടിയില്‍ അസ്വാഭാവികത ഇല്ല ; ഷംസീര്‍ എം.എല്‍.എ

By sruthy sajeev .05 Apr, 2017

imran-azhar


കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ അമ്മക്കെതിരെ നടന്ന പൊലീസ് നടപടിയില്‍ അസ്വാഭാവികത ഇലെ്‌ളന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ. ഡി.ജി.പി ആസ്ഥാനത്ത്  സമരം നടത്തുന്നവര്‍ ഒരു നിശ്ചിത പരിധി കവിഞ്ഞാല്‍ അത് പോലീസ് തടയുമെന്നും ഇത് സ്വാഭാവികമാണെന്നും ഷംസീര്‍ അഭിപ്രായപെ്പട്ടു. പ്രമുഖ മാധ്യമത്തോട്‌സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം വെളിപെ്പടുത്തിയത്. സ്വശ്രയ കോളജുകളില്‍ ചൂഷണം പ്രോത്സാഹിപ്പിച്ചത് കോണ്‍ഗ്രസ് സര്‍ക്കാറാണെന്നാണ് പൊലീസ് അതിക്രമത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഷംസീര്‍ പ്രതികരിച്ചത്. പൊലീസ് നടപടിയില്‍ അസ്വാഭാവികത ഇലെ്‌ളന്നും തനിക്ക് മനുഷ്യത്വമുണ്ടോ എന്ന് നിങ്ങളല്‌ള തീരുമാനിക്കേണ്ടത്.'
എന്നായിരുന്നു ഷംസീറിന്റെ പ്രതികരിച്ചു.

 

OTHER SECTIONS