ആരോഗ്യനില മെച്ചപെട്ട ജിഷ്ണുവിന്റെ 'അമ്മയെ ഇന്ന് ഡിസ്ചാർജ് ചെയ്യും

By Greeshma G Nair.12 Apr, 2017

imran-azhar

 

 


തിരുവന്തപുരം: ആരോഗ്യനില മെച്ചപ്പെട്ട ജിഷ്ണുവിന്റെ അമ്മ മഹിജയെ ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും. നിരാഹാരം കിടന്നതോടെ ഉണ്ടായ മൂത്രാശായ സംബന്ധമായ അസുഖവും അണുബാധയുമായിരുന്നു മഹിജയുടെ ആരോഗ്യ പ്രശ്നം .

 

നിരാഹാരമവസാനിപ്പിച്ചതോടെ മഹിജയുടെ ആരോഗ്യനില സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

 

15 ന് മഹിജയ്ക്ക് മുഖ്യമന്ത്രിയെ കാണാൻ അനുമതി ലഭിച്ചിട്ടുണ്ട് .നിരാഹാര സമരം അവസാനിപ്പിക്കുമ്പോള്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് മഹിജക്ക് മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ച്ചക്ക് അവസരമൊരുങ്ങിയത്.

 

ജിഷ്ണു കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിച്ചതോടെ കേസിന്റ മുന്നോട്ടു പോക്കിനെ സംബന്ധിച്ച കുടുംബത്തിന്റെ ആശങ്ക ചര്‍ച്ച ചെയ്യും .

 

 

OTHER SECTIONS