മകന് നീതി തേടിയുള്ള അമ്മയുടെ സമരം ഇന്ന് രണ്ടാം ദിനത്തിലേക്ക് ; തങ്ങളെ ആക്രമിച്ച പൊലീസുകാരെ സസ്‌പെന്‍ഡ്ചെയ്യാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ബന്ധുക്കൾ

By Greeshma.G.Nair.07 Apr, 2017

imran-azhar

 

 

തിരുവനന്തപുരം : ജിഷ്ണുവിന്റെ കുടുംബം നടത്തുന്ന നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് . പോലീസ് ആസ്ഥാനത്ത് വച്ച് തങ്ങളെ ക്രൂരമായി ആക്രമിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കാതെ
സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍.

 

കുറ്റക്കാരായ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ അവശ്യം. അമ്മ മഹിജയും ബന്ധുക്കളും തലസ്ഥാനത്ത് സമരം തുടരുമ്പോള്‍ ജിഷ്ണുവിന്റെ ഏക സഹോദരി അവിഷ്ണയും വളയത്തെ വീട്ടില്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.

 

ജിഷ്ണുക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്ര തിഷേധിച്ച കുടുംബത്തെ കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ല എന്നായിരുന്നു ഐജി മനോജ് അബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.

 

സമരക്കാര്‍ക്കെതിരെ ഉണ്ടായത് സ്വാഭാവിക നടപടി മാത്രമാണെന്നും അതിനാല്‍ പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് തിരുത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.

 

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിനുവേണ്ടി ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

 

 

 

 

loading...